HOME
DETAILS

അവസാനഘട്ട തെരഞ്ഞെടുപ്പ് എട്ടിന്; യു. പിയും മണിപ്പൂരും ബൂത്തിലേക്ക്

  
backup
March 06 2017 | 19:03 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

ലഖ്‌നോ: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അവസാനഘട്ട പ്രചാരണം സമാപിച്ചു. യു. പിയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളെല്ലാം തങ്ങളുടെ ശക്തിപ്രകടിപ്പിച്ച് നടത്തിയ പ്രാരണം ഇന്നലെ അവസാനിച്ചതോടെ ഇനി എട്ടിന് നടക്കുന്ന ജനവിധിയിലേക്ക് യു.പി കാതോര്‍ക്കുകയാണ്.
ഏഴ് ജില്ലകളിലുള്ള 40 സീറ്റുകളിലേക്കാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയുടെ വാരണാസി പ്രചാരണം ഏറെ ശ്രദ്ധേയമായിരുന്നു. എങ്ങനെയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഇവിടെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന അപകടം മുന്നില്‍ കണ്ടാണ് മോദി ഇവിടെ മൂന്ന് റാലികളില്‍ പങ്കെടുത്തത്. റോഡ് ഷോക്ക് പുറമെ മൂന്ന് ദിവസങ്ങളിലായി നിരവധി റാലികളിലും മോദി പങ്കെടുത്തിരുന്നു. വാരണാസി അപകടം വരുത്തുമോയെന്ന ആശങ്കയാണ് മറ്റ് നേതാക്കളെയെല്ലാം പിന്തള്ളി മോദി നേരിട്ട് പ്രചാരണ രംഗത്തേക്കിറങ്ങാന്‍ കാരണം. പ്രചാരണത്തിലുടനീളം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ചും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
അതേസമയം എസ്.പി-കോണ്‍ഗ്രസ് സഖ്യവും മോദിയുടെ മണ്ഡലത്തില്‍ ആധിപത്യം പിടിക്കാനായി ശക്തമായ പ്രചാരണമാണ് നടത്തിയത്. മോദി നടത്തിയ റോഡ് ഷോയ്ക്ക് പകരമായി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ എസ്.പിയും റോഡ് ഷോ നടത്തിയിരുന്നു. എന്നാല്‍ വാരണാസിയില്‍ നിന്ന് 20 കി.മീറ്റര്‍ മാറിയുള്ള റൊഹാനിയയില്‍ ബി.എസ്.പി നേതാവ് മായാവതി നടത്തിയ റോഡ് ഷോ അഞ്ചാം തവണ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിനുവേണ്ടിയായിരുന്നുവെന്ന് അവര്‍ തന്നെ വ്യക്തമായിട്ടുണ്ട്.
535 സ്ഥാനാര്‍ഥികളാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്നത്. ഇവരില്‍ 132 സ്ഥാനാര്‍ഥികള്‍ കോടിപതികളും 115 സ്ഥാനാര്‍ഥികള്‍ ക്രമിനല്‍ കേസ് പ്രതികളുമാണ്. 95 പേര്‍ കൊടുംകുറ്റവാളികളാണ്. എസ്.പിയിലെ 31 സ്ഥാനാര്‍ഥികളില്‍ 19 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. ബി.എസ്.പിയിലെ 40 പേരില്‍ 17 പേരും ബി.ജെ.പിയിലെ 31 പേരില്‍ 13 പേരും കോണ്‍ഗ്രസിലെ ഒന്‍പത് പേരില്‍ അഞ്ചുപേരും ക്രിമിനല്‍ കേസ് പ്രതികളാണ്. 136 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 22 പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍.

മണിപ്പൂര്‍: പ്രചാരണം
അവസാനിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം സമാപിച്ചു. 60 അംഗ സീറ്റുകളില്‍ 22 എണ്ണത്തിലേക്കാണ് ഈ മാസം 8ന് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. അന്ന് 38 സീറ്റുകളിലേക്കായിരുന്നു മത്സരം.
രണ്ടാം ഘട്ടത്തില്‍ 98 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മത്സരിക്കുന്ന തൗബാല്‍ മണ്ഡലമാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇവിടെയാണ് ഇറോം ശര്‍മിളയും ജനവിധി തേടുന്നത്. ഒന്നാം ഘട്ടമത്സരത്തില്‍ 84 ശതമാനമായിരുന്നു പോളിങ്. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ റെക്കോര്‍ഡ് പോളിങ്ങായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago