'ദി ഗ്രെയ്‌സ് ഓഫ് സ്റ്റം സെല്‍സ്' അറബിയിലേക്ക്
വിശ്രുത കൊറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഗിയോങ്ങ് ചാന്‍ റ യുടെ ശാസ്ത്രത്തിന്റെ കഥ പറയുന്ന മികച്ച കൊറിയന്‍ രചനയായ 'ദി ഗ്രെയ്‌സ് ഓഫ് സ്റ്റം സെല്‍സ്' അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ മേധാവി ഡോ. അഷ്‌റഫ് അബുല്‍ യസീദ് ആണ് ശാസ്ത്ര സംബന്ധിയായ 'വിത്ത് കോശങ്ങളുടെ വരം' അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ബാത്‌ന കള്‍ചറല്‍ ഫൗണ്ടേഷന്‍ ആണ് 'ദി ഗ്രെയ്‌സ് ഓഫ് സ്റ്റം സെല്‍സ്' പ്രഥമ അറബി ഭാഷാപതിപ്പ് പുറത്തിറക്കിയത്.
പ്രൗഢമായ പ്രകാശന ചടങ്ങില്‍ ഡോ. ഗിയോങ്ങ് ചാന്‍ റ അറബി പതിപ്പ് സദസ്സിന് പരിചയപ്പെടുത്തി. 2019 വിത്തുകോശങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൊറിയന്‍ അമ്പാസിഡര്‍ യുന്‍ യോള്‍, ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക മേധാവി ലീ ചാങ്ങ് ഗി, ബാത്‌ന കള്‍ചറല്‍ ഫൗണ്ടേഷന്‍ മേധാവി ഡോ. ആതിഫ് ഉബൈദ്, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഹിസാം സുകരി, ബി.ബി.സി അറബിക് വിഭാഗം മേധാവി ഫാത്തിമ സഹ്‌റ ഹസന്‍, തുര്‍ക്കി പത്രപ്രവര്‍ത്തകന്‍ അല്‍ ബാജു സാന്‍സി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."