HOME
DETAILS
MAL
ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യയെന്ന് മമത
backup
March 03 2020 | 04:03 AM
കൊല്‍ക്കത്ത: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യയായിരുന്നുവെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യയായിരുന്നുവെന്നും പിന്നീട് അതിനെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുകയായിരുന്നുവെന്നും തന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഡല്‍ഹി പൊലിസ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അവിടെ ഡല്‍ഹി പോലിസ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുണ്ട്. പക്ഷേ ഒന്നും ചെയ്തില്ല. ബി.ജെ.പി ലജ്ജയില്ലാത്തവരാണ്. അവര്‍ മാപ്പു ചോദിക്കുക പോലും ചെയ്തില്ലെന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 'ഗോലി മാരോ' മുദ്രാവാക്യങ്ങള്‍ അനുവദിക്കാന്‍ ഡല്‍ഹിയല്ല ബംഗാളെന്നും മമത പറഞ്ഞു. ഇവിടെ നിയമം നടപ്പാക്കും- അവര്‍ വ്യക്തമാക്കി. ഈ ഏകാധിപത്യ ഭരണത്തെ വലിച്ച് താഴെയിടുന്നതു വരെ നമുക്ക് വിശ്രമമില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മമത ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച അമിത് ഷാ മമത സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രിമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ നേരത്തെ ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യത്തോട് മമത പ്രതികരിക്കാതിരുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്നായിരുന്നു മമതയുടെ പ്രതികരണം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം ഒഡീഷ മുഖ്യമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."