സഊദിയില്‍ നിന്ന് ബഹ്റൈനിലേക്ക് പുതിയ എണ്ണ പൈപ്പ്ലൈന് വരുന്നു
റിയാദ്: സഊദിയില്‍ നിന്ന് അയല്‍ രാജ്യമായ ബഹ്റൈനിലേക്ക് നിര്‍മിക്കുന്ന പുതിയ എണ്ണ പൈപ്പ്ലൈനിന്റെ നിര്‍മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. പഴക്കമേറിയ പൈപ്പ്ലൈനിനു പകരമായാണ് പുതിയ നിര്‍മാണം. സഊദിയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടങ്ങളില്‍ നിന്ന് ബഹ്റൈനിലെ ബാപ്കോ റിഫൈനറിയിലേക്ക് ക്രൂഡോയില്‍ എത്തിക്കുന്നതിനായാണ് പൈപ്പ്ലൈന് പദ്ധതി.
ദിവസം 2.5 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് സഊദിയില്‍ നിന്ന് എത്തിക്കുന്നത്. പുതിയ പൈപ്പ്ലൈന് യാഥാര്‍ഥ്യമാകുന്നതോടെ ഇതു 3.5 ലക്ഷം ബാരലായി ഉയരും.
സഊദിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എ.ബി 1 പൈപ്പ്ലൈന് 1945ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ പൈപ്പ്ലൈന് വരുന്നതോടെ ഇതു പൊളിച്ചുനീക്കും. 115 കിലോമീറ്റര്‍ ദൂരമുള്ള പദ്ധതിയുടെ നിര്‍മാണം സഊദി അരാംകോയും ബഹ്റൈന്‍ ബാപ്കോ കമ്പനിയും സംയുക്തമായാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."