HOME
DETAILS
MAL
ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ വയ്ക്കാന്‍ ന്യായമുണ്ടെന്ന് ജമ്മുകശ്മിര്‍ ഭരണകൂടം
backup
March 03 2020 | 04:03 AM
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ വയ്ക്കാന്‍ ന്യായമുണ്ടെന്ന് ജമ്മു കശ്മിര് ഭരണകൂടം സുപ്രിം കോടതിയില്‍. പാകിസ്താന് സംഘടനയുമായി ഉമര്‍ അബ്ദുല്ലക്ക് ബന്ധമുണ്ടെന്ന് കശ്മിര് ഭരണകൂടത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഉമര്‍ അബ്ദുല്ലയുടെ തടവ് പുനരവലോകനം ചെയ്യാന്‍ കോടതിക്ക് കഴിയില്ലന്നും തുഷാര്‍ മേത്ത പറഞ്ഞു. പൊതു സുരക്ഷ നിയമപ്രകാരം തടങ്കലില്‍വച്ച നാഷനല്‍ കോണ്‍ഫറന്‍സ് നേതാവിന് വേണ്ടി സഹോദരി സാറാ അബ്ദുല്ലയാണ് സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരുണ്‍മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് വാദം കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."