HOME
DETAILS
MAL
അസമില്‍ 11കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
backup
March 03 2020 | 04:03 AM
ദിസ്പുര്‍: അസമില്‍ 11 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂര കൃത്യം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു രണ്ടു കി.മി അകലെയുള്ള വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പത്താംക്ലാസ് വിദ്യാര്‍ഥികളാണ് കേസിലെ പ്രതികള്‍. പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈല്‍ ബോര്‍ഡിന്റെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
10ാം തരത്തിലെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ് ഇരയായ പെണ്‍കുട്ടി.
പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ച പ്രതികള്‍ക്ക് നേരെ വന്‍ ജനരോഷമാണ് ഉണ്ടായത്. പ്രതികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗൊഹാപൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
അസമിലെ ഹോജായ് ജില്ലയില്‍ ഫെബ്രുവരി 26ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."