HOME
DETAILS
MAL
നവാസ് ശരീഫിനെ നാടുകടത്തണമെന്ന് ബ്രിട്ടനോട് പാകിസ്താന്
backup
March 03 2020 | 05:03 AM
ഇസ്ലാമാബാദ്: ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ നാടു കടത്തണമെന്ന് പാകിസ്താന്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബ്രിട്ടന് കത്തയക്കാന്‍ തീരുമാനിച്ചു.
അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നവാസ് ശരീഫിന് ചികില്‍സയ്ക്കായി ലണ്ടനില്‍ പോകാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാലാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇത് പഞ്ചാബ് കോടതി നീട്ടിനല്‍കുകയും ചെയ്തു.
എന്നാല്‍ നവാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും നവാസിന്റെ ആരോഗ്യപ്രശ്നം വ്യാജമാണെന്നും പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്‍ഡ് ഫിര്‍ദൗസ് ആഷിഖ് അവാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മക്കളുടെ ബിസിനസ് ആവിശ്യങ്ങള്‍ക്ക് വേണ്ടിയാണ് നവാസ് ശരീഫ് ലണ്ടനിലേക്കു പോയതെന്നും അവാന് കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരും നവാസിന്റെ ജാമ്യം നീട്ടിക്കൊടുക്കാന്‍ വിസമ്മതിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ നയത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."