HOME
DETAILS
MAL
വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
backup
March 03 2020 | 05:03 AM
പോങ്ങ്യാങ് (ഉത്തര കൊറിയ): 18 മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ തീരത്ത് നിന്ന് കിഴക്കന്‍ കടല്‍ എന്നറിയപ്പെടുന്ന ജപ്പാന് കടലിലേക്കാണ് മിസൈല്‍ വിട്ടതെന്നും അവ ഹ്രസ്വ-ദൂര ബാലസ്റ്റിക് മിസൈലാണെന്ന് വിശ്വസിക്കുന്നതായും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
കൊവിഡ്- 19 ഭീതിയെ തുടര്‍ന്ന് ദക്ഷിണ കൊറിയയും യു.എസും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
ആണവ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞു. യു.എസും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളും നിലച്ചിരിക്കുകയാണ്. ആണവവല്‍ക്കരണം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങും 2018ലും 2019ലും ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."