യമനിലെ സ്ഥിതി അതീവഗുരുതരമെന്ന് യു.എസ്
റിയാദ്: അന്താരാഷ്ട്ര കപ്പല്‍ ചാലിനു സമീപം യമനിലെ വിമതവിഭാഗമായ ഹൂതികളും അലി അബ്ദുല്ല സാലിഹ് വിഭാഗവും കുഴിബോംബുകള്‍ സജ്ജീകരിച്ചതായി അമേരിക്കന്‍ നാവികസേന. തങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളെ പ്രതിരോധിക്കാനാണ് ഏദന്‍ കടലിടുക്കിനു സമീപം വിമതവിഭാഗം കുഴിബോംബുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനാല്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്ന് അമേരിക്കന്‍ നാവിക ഇന്റലിജന്‍സ് (ഒ.എന്‍.ഐ) മുന്നറിയിപ്പു നല്‍കി.
അന്താരാഷ്ട്ര എണ്ണക്കപ്പലുകളുടെ സഞ്ചാര പാതയായ സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലെ ഏദന്‍ ഉള്‍ക്കടലിനു സമീപമാണ് ഭീതി വിതച്ചതെന്ന് ഒ.എന്‍.ഐ പ്രസ്താവനയില്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ദിനംപ്രതി 60 കപ്പലുകള്‍ വഴി 3.3 മില്യണ്‍ എണ്ണയാണ് ബാബ് അല്‍ മന്‍ദിബ് കടലിടുക്ക് വഴി കടത്തുന്നത്.
അതിനാല്‍ ഈപാത അടയ്ക്കുന്നത് ആഗോള തലത്തില്‍ ഊര്‍ജ, എണ്ണ വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമാക്കുമെന്ന് യു.എസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ അമേരിക്കന്‍ പടക്കപ്പലിന് നേരെയും കഴിഞ്ഞ മാസം യമനില്‍ ഔദ്യോഗിക സര്‍ക്കാരിനായി യുദ്ധത്തിലേര്‍പ്പെട്ട സഊദി, യു.എ.ഇ യുദ്ധക്കപ്പലുകള്‍ക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തുകയും വന്‍ നാശനഷ്ടവും ആള്‍നാശവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."