HOME
DETAILS

മുത്വലാഖിനെ അംഗീകരിക്കുന്നില്ല, ബില്ലിനെക്കുറിച്ച് ആശങ്കയെന്നും വനിതാ ലീഗ്

  
backup
January 28 2019 | 20:01 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 



കോഴിക്കോട്: മുത്വലാഖിനെ അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ മുത്വലാഖ് ബില്ല് നടപ്പാക്കുന്ന രീതിയില്‍ ആശങ്കയുണ്ടെന്നും വനിതാ ലീഗ്. ഇതുസംബന്ധിച്ച് ഇന്ന് കോഴിക്കോട്ട് മുത്വലാഖ് സിംപോസിയം സംഘടിപ്പിക്കും. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും ഈ വിധിയെ എതിര്‍ക്കുന്നില്ലെന്നും വനിതാ ലീഗ് ജന. സെക്രട്ടറി പി. കുല്‍സു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുത്വലാഖ് ശരീഅത്ത് വിരുദ്ധമാണോ എന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് മുത്വലാഖിന്റെ ശരീഅത്ത് സാധുതയെക്കുറിച്ച്് സുപ്രിംകോടതി ജഡ്ജിമാരുടെ പാനല്‍ പഠിച്ചതാണെന്നും അവര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നുവെന്നും മുത്വലാഖ് നിരോധനത്തെ അംഗീകരിക്കുന്നുവെന്നുമായിരുന്നു അവരുടെ മറുപടി. എന്നാല്‍ മുത്വലാഖ് ബില്ലിനെ കുറിച്ച് ചില ആശങ്കകളുണ്ടെന്നും ഇതേക്കുറിച്ച് സിംപോസിയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
മുത്വലാഖ് ആര്‍ക്കുവേണ്ടി എന്ന ശീര്‍ഷകത്തില്‍ വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിംപോസിയം ഇന്ന് രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് മുഖ്യ പ്രഭാഷണം നടത്തും.
ജനാധിപത്യത്തിലൂടെ ജനഹൃദയങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 16ന് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജനപ്രതിനിധി സംഗമം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തും. നവോത്ഥാനത്തിലെ സ്ത്രീ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നാലു മേഖലാ സമ്മേളനങ്ങള്‍ നടത്തുമെന്നും പി. കുല്‍സു അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ പി. സഫിയ, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago