HOME
DETAILS

ഇന്ന് ലോക വന്യജീവി ദിനം; പത്തു വര്‍ഷം കഴിയുമ്പോള്‍ പല ജീവിവര്‍ഗങ്ങളും ഇല്ലാതാവുമെന്ന് ഐക്യരാഷ്ട്രസഭ

  
backup
March 03 2020 | 05:03 AM

world-wildlife-day-march-3
പാലക്കാട്: മറ്റൊരു ലോക വന്യജീവിദിനം കൂടി കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്കെതിരേ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍, വനശീകരണം, ചൂഷണങ്ങള്‍ എന്നിവ കൂടിവരികയാണെന്നും പത്തു വര്‍ഷം കഴിയുമ്പോള്‍ പല ജീവിവര്‍ഗങ്ങളും ഇല്ലാതാവുമെന്നും  ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
2013ലാണ് വന്യജീവജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത്. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ഇന്‍ എന്‍ഡെയ്ന്‍ജേര്‍ഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറയും ഐക്യരാഷ്ട്രസഭയും സംയുക്തമായാണ് ലോകവന്യജീവി ദിനം ആചരിക്കാന്‍ തീരുമാനമെടുത്തത്.
ഇപ്പോള്‍ ബംഗാള്‍ കടുവ, ഒറാങ് ഉട്ടാന്‍, ധ്രുവക്കരടി, പടിഞ്ഞാറന്‍ ഗൊറില്ല, തിമിംഗലം, ആഫ്രിക്കന്‍ സിംഹം, ഭീമന്‍ ആമ, ചിമ്പാന്‍സി, ജിറാഫ്, ഹിപ്പോപ്പൊട്ടാമസ്, ആഫ്രിക്കന്‍ കാട്ടുനായ്, കാണ്ടാമൃഗം, ചീറ്റപ്പുലി, ആഫ്രിക്കന്‍ ആന എന്നീ ഇനങ്ങള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ ദിവസവും 150-200 എണ്ണം ഇല്ലാതാകുന്നു. 
 
ജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതും വേട്ടയാടലും കാടുകള്‍ വെട്ടിവെളുപ്പിക്കലും കാട്ടുതീയുമൊക്കെയാണ് ഇവയുടെ വംശം ഇത്രപെട്ടെന്ന് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍ കാടുകള്‍ കഴിഞ്ഞ ജനുവരിക്കും ഓഗസ്റ്റിനും ഇടയിലുണ്ടായ തീപിടിത്തങ്ങളില്‍ മാത്രം 18,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍  കത്തിനശിച്ചിരുന്നു. മക്കാവു തത്തകള്‍, റ്റാപ്പീറുകള്‍, ടൂക്കാന്‍ പക്ഷികള്‍, ചിലന്തിക്കുരങ്ങുകള്‍, കപ്പൂച്ചിന്‍ കുരങ്ങുകള്‍, ചാണകവണ്ടുകള്‍, മൊണാര്‍ക്ക് ശലഭങ്ങള്‍, മരത്തവളകള്‍, അനാക്കോണ്ടകള്‍ തുടങ്ങിയ ജീവികള്‍ക്കു നാശംവിതച്ചാണ് ആമസോണ്‍ കാടുകളില്‍ അഗ്നി ആളിക്കത്തിയത്. 
അടുത്ത പത്തു വര്‍ഷത്തിനിടയില്‍ ഇവയെല്ലാം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവാനാണ് സാധ്യതയെന്ന് ഐ.യു.സി.എന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നേച്ചറല്‍ റിസോഴ്‌സ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago