കംപ്യൂട്ടര്‍ വായ്പാ പദ്ധതി
കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലയിലെ പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പിതാവ്, മാതാവ്, രക്ഷിതാവ് എന്നിവരില്‍ നിന്ന് കംപ്യൂട്ടര്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗുണഭോക്താവ് 14 നും 30 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനി ആയിരിക്കണം. ഗവ. സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ എന്നിവയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്‍ജിനീയറിങ് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്നവരെ മാത്രമേ വായ്പയ്ക്ക് പരിഗണിക്കൂ. കൂടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
അപേക്ഷകന്റെ (രക്ഷിതാവിന്റെ) പ്രായം 55 വയസില്‍ കൂടാന്‍ പാടില്ല. വിദ്യാര്‍ഥി പഠിക്കുന്ന കോഴ്‌സിന്റെയും സ്ഥാപനത്തിന്റെയും അംഗീകാരം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്‍കണം. പരമാവധി വായ്പാ തുക ഒരാള്‍ക്ക് 40,000 രൂപയാണ്. കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മുമ്പ് ഈ ആവശ്യത്തിന് ധനസഹായം ലഭിച്ചവര്‍ വീïും അപേക്ഷിക്കേïതില്ല. അപേക്ഷാ ഫോറത്തനും വിശദ വിവരങ്ങള്‍ക്കും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."