പരിസ്ഥിതി വാരാചരണ പരിപാടികള്‍ സമാപിച്ചു
വണ്ടിപ്പെരിയാര്‍: വനംകുപ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്-വള്ളക്കടവ് റേഞ്ചിന്റെയും വിവിധ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജൂണ്‍ 5 മുതല്‍ നടത്തി വന്നിരുന്ന പരിസ്ഥിതി വാരാചരണ പരിപാടികള്‍ സമാപിച്ചു. വള്ളക്കടവ് വനലക്ഷ്മി ഡോര്‍മിറ്ററിയില്‍ നടത്തിയ സമാപനസമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍
ജി. ജയചന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍ കുമാര്‍ ഐ.എഫ്. എസ്. മുഖ്യപ്രഭാഷണം നടത്തി. വനമിത്ര അവാര്‍ഡ് കരസ്ഥമാക്കിയ എന്‍. രവീന്ദ്രനെ ഷാജി പൈനാടത്തും, കൃഷന്‍ കുമാറും പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജോയ്, മെമ്പര്‍ ആലീസ് സണ്ണി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷാകുമാരി, വിജയലക്ഷ്മി, അംഗങ്ങളായ നൗഷാദ്, ഗണേശന്‍, ഇ.ഡി.സി. ചെയര്‍മാന്‍മാരായ ഷാജി കുരിശുംമൂട്, രമണി തങ്കപ്പന്‍, പി.എന്‍. സെബാസ്റ്റ്യന്‍, ഗുരുദാസ് എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരവിജയികള്‍ക്കും വൃക്ഷത്തൈകള്‍ പരിപാലിക്കുന്ന അംഗനവാടിക്കുമുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."