കോട്ടയത്ത് ചക്കയാണ് താരം
കോട്ടയം: ഇന്നലെ കോട്ടയം സി.എം.എസ് കോളജ് ഓഡിറ്റോറിയത്തില്‍ എത്തിയവര്‍ക്ക് ലഭിച്ചത്് പുത്തന്‍ അനുഭവം. രുചിച്ചു നോക്കുവാന്‍ വ്യത്യസ്ത തരം വിഭവങ്ങള്‍. പലരും അറിയാതെ ചോദിച്ചു പോയി ചക്ക കൊï് ഇത്രയും വിഭവങ്ങള്‍ ഉïാക്കാനാകുമോ?. ചക്കയുടെ പ്രാധാന്യവും ചക്ക വിഭവങ്ങളും വിവരിക്കുന്ന ഇമ്മിണി ബല്യ ചക്ക മഹോത്സവത്തിലാണ് വേറിട്ട വിഭവങ്ങളുടെ പ്രദര്‍ശനം നടന്നത്.
കോട്ടയം സി.എം.എസ് കോളജ് ബോട്ടണി വിഭാഗവും കോണ്‍ഫെഡറേഷന്‍ ഓഫ് ജാക്ക് ഫ്രൂട്ട് അസോസിയേഷനും ചേര്‍ന്നാണ് മഹോത്സവം സംഘടിപ്പിച്ചത്. മഹോത്സവത്തില്‍ വൈവിദ്ധ്യമാര്‍ന്ന നൂറ് കണക്കിന് വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചക്ക കൊï് ഉïാക്കിയ ചക്കമിക്‌സ്ചര്‍, ചക്കക്കുരു കാപ്പി, ചക്ക കേക്ക്, ചക്ക ബിസ്‌ക്കറ്റ്, ചക്കക്കുരു അവലോസുï, ചക്കപായസം, ചക്ക ഇഡലി, ചക്ക ബിരിയാണി, ചക്ക വരട്ടി, ചക്ക ഉണ്ണിയപ്പം, ചക്ക ഐസ്‌ക്രിം, ചക്ക അട, ചക്ക മട്ടണ്‍, ചക്ക പപ്‌സ്, ചക്ക ചെമ്മീന്‍ ചമ്മന്തി, മധുരസേവ, ഹല്‍വ, ഇടിച്ചക്ക അച്ചാര്‍, ചക്ക കട്‌ലെറ്റ്, ചക്ക ബര്‍ഫി, ചക്ക അവിയല്‍ തുടങ്ങിയ ന്യൂജെന്‍ രുചികൂട്ടുകളും പ്ലാവില തോരനുമാണ് മേളയില്‍ താരമായത്. 5 മുതല്‍ 200 രൂപ വരെയാണ് ചക്ക വിഭവങ്ങളുടെ വില.
പാലാ സ്വദേശിനി ആന്‍സിമാത്യുവിന്റെ ' ചക്കവിഭവങ്ങള്‍ ' എന്ന പാചകപുസ്തകത്തിലെ നുറുങ്ങുകളില്‍ നിന്നുമുള്ള വിഭവങ്ങളാണ് ബോട്ടണി വിഭാഗത്തിലെ 170 വിദ്യാര്‍ഥികള്‍ തയാറാക്കിയത്. തേന്‍വരിക്ക, സിന്ദൂര വരിക്ക, കൂഴചക്ക തുടങ്ങിയവക്ക് പുറമെ ചക്കയുടെ കൊതിയൂറും രുചികൊï് സമൃദ്ധമായിരുന്നു മേള.
വിദ്യാര്‍ത്ഥികള്‍ക്കായി പാചകമത്സരവും ചക്കതൈകളുടെ വിതരണവും നടത്തി. രുചിമേളക്ക് പുറമെ കാഴ്ചക്കാര്‍ക്ക് കൗതുകമൊരുക്കി വര്‍ണപ്പീലി വിടര്‍ത്തിയ ചക്കമയിലും പ്രദര്‍ശനത്തില്‍ ആകര്‍ഷകമായി. ചക്ക ചകിണി, കുരു, ചക്കമുള്ള്, മടല്‍ തുടങ്ങിയവ ചെറുതായി അരിഞ്ഞ് വിവിധ നിറങ്ങള്‍ ചേര്‍ത്താണ് മയിലിനെ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ മൂങ്ങാ, മനുഷ്യമുഖം മൂടി, വിവിധ തരം വൃക്ഷങ്ങള്‍, ചക്ക കൊïുള്ള പൂന്തോട്ടം തുടങ്ങിയവയും മേളയില്‍ ഒരുക്കിയിട്ടുï്.
മായം കലരാത്ത രുചി യുവത്വത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ചക്കമഹോത്സവം സംഘടിപ്പിച്ചതെന്ന് കോര്‍ഡിനേറ്റര്‍ പ്രൊഫ. ഷീബാ തോമസ്്, ബോട്ടണി വകുപ്പ് മേധാവി ഡോ. മിനിചാക്കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."