HOME
DETAILS

ചൈത്രയെ ഭയപ്പെടുന്ന നവോത്ഥാന കേരളം

  
backup
January 28 2019 | 20:01 PM

chaithraye-bhayappedunna645455

 

പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ പിടികൂടാന്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡു നടത്തിയ വനിതാ ഡി.സി.പിക്കെതിരേ തിരിഞ്ഞിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും. അനിതരസാധാരണമായ ഈ നടപടിക്കു ധൈര്യം കാണിച്ച ചൈത്രാ തെരേസാ ജോണിനെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമായാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓഫിസര്‍മാര്‍ സര്‍ക്കാരിനു മുകളില്‍ പറക്കരുതെന്ന് താക്കീതു നല്‍കിയ കോടിയേരി, ഇതു വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയുള്ള ശ്രമമാണെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ചൈത്രയെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ടെങ്കിലും മേലുദ്യോഗസ്ഥന്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ അതിനുള്ള പഴുതു കാണാത്തതുകൊണ്ടും പൊതുസമൂഹം അവരുടെ നടപടിയെ അംഗീകരിക്കുന്നു എന്ന തോന്നലുണ്ടായതുകൊണ്ടും മാത്രമാണ് പെട്ടെന്ന് അതിനു മുതിരാതെ സംസ്ഥാന ഭരണകൂടവും പ്രധാന ഭരണകക്ഷിയും അവര്‍ക്കു നേരെ പല്ലിറുമ്മുന്നത്.


സത്യസന്ധതയുള്ള ഏതൊരു പൊലിസ് ഓഫിസറും ചെയ്യുന്ന, അല്ലെങ്കില്‍ ചെയ്യേണ്ട കാര്യം മാത്രമാണ് ചൈത്ര ചെയ്തതെന്ന് ഇതിന്റെ പിന്നാമ്പുറ കഥകള്‍ പരിശോധിച്ചാല്‍ മനസിലാകും. പോക്‌സോ കേസില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസിന്റെ പിടിയിലായതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. കഴിഞ്ഞ 22ന് ഇവരെ കാണാനെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പൊലിസ് അതിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് 50 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനു കല്ലെറിഞ്ഞു. ഓടി രക്ഷപ്പെട്ട ഇവരില്‍ ചിലര്‍ സി.പി.എം തിരുവന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പ്രതികളെ പിടികൂടാനായില്ല. പൊലിസിലെ പാര്‍ട്ടി ചാരന്‍മാര്‍ റെയ്ഡ് വിവരം ചോര്‍ത്തിക്കൊടുത്തതിനെ തുടര്‍ന്ന് അവരെ അവിടെ നിന്ന് മാറ്റുകയായിരുന്നെന്ന് പറയപ്പെടുന്നു.


ഇതാണ് മുഖ്യമന്ത്രിയടക്കമുള്ള ഭരണപക്ഷ നേതാക്കളെ ചൊടിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പരാതിയെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ചൈത്ര നിര്‍വഹിച്ചത് അവരുടെ ചുമതല മാത്രമാണെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കാര്യമായ നടപടി സ്വീകരിക്കാനാവില്ലെങ്കിലും സ്ഥലംമാറ്റം പോലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ നടപ്പുരീതി അതാണ്. രാഷ്ട്രീയകക്ഷികളിലെ, പ്രത്യേകിച്ച് ഭരണപക്ഷത്തെ ക്രിമിനലുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ നീങ്ങാന്‍ നേതാക്കള്‍ പൊലിസ് ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. നേതാക്കളെ ധിക്കരിച്ച് നടപടികള്‍ക്കു മുതിരുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ഇത്തരം കേസുകളില്‍ നീതി നടപ്പാകുന്നതു വിരളമാണ്.


എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരെന്ന പരിഗണന നല്‍കാതെ കുറ്റം ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കിയ വളരെ ചുരുക്കം ചില നേതാക്കളെങ്കിലും കേരളത്തിലുണ്ടായിരുന്നെന്നതു മറക്കാനാവില്ല. അതില്‍ ഏറെ ശ്രദ്ധേയമായിരുന്നു ആഭ്യന്തര മന്ത്രിയായിരിക്കെ സി.എച്ച് മുഹമ്മദ് കോയ ഒരു അക്രമ സംഭവത്തില്‍ സ്വീകരിച്ച നിലപാട്. തിരൂരില്‍ എന്തോ ചില തര്‍ക്കങ്ങളുടെ പേരില്‍ രൂപംകൊണ്ട പ്രശ്‌നങ്ങള്‍ വലിയ സംഘര്‍ഷമായി പരിഗണിക്കുകയും ഒരു പ്രശസ്തമായ തുണിക്കടയ്ക്ക് ചിലര്‍ തീവയ്ക്കുകയും ചെയ്തു. പൊലിസ് ലാത്തി വീശി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ മുസ്‌ലിം ലീഗുകാരാണെന്നും തൊട്ടാല്‍ വിവരമറിയുമെന്നും ചിലര്‍ വിളിച്ചുപറഞ്ഞു. ധര്‍മസങ്കടത്തിലായ ഡിവൈ. എസ്.പി വിവരം സി.എച്ചിനെ അറിയിച്ചപ്പോള്‍, അക്കൂട്ടത്തില്‍ ലീഗുകാരുണ്ടെങ്കില്‍ അവരെ തിരഞ്ഞുപിടിച്ച് മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിനേക്കാള്‍ രണ്ടടി കൂടുതല്‍ കൊടുക്കാനായിരുന്നു സി.എച്ചിന്റെ നിര്‍ദേശം. ആ കാലമെല്ലാം മാറി. അധികാരവും അതിന്റെ അനുബന്ധ സംവിധാനങ്ങളും നിലനിര്‍ത്താന്‍ കുറ്റവാളികള്‍ കൂടെ വേണമെന്നു കരുതുന്ന നേതാക്കള്‍ രാഷ്ട്രീയകക്ഷികളില്‍ ഏറെയുള്ള കാലമാണിത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പേരുകേട്ട കേരളത്തിലെ ക്രമസമാധാന ഭംഗത്തില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്നത് രാഷ്ട്രീയ കക്ഷികളിലെ ക്രമിനലുകളാണ്. നേതാക്കളില്‍ നിന്ന് നിര്‍ലോഭം സംരക്ഷണം ലഭിക്കുന്നതിനാല്‍ ഇവരിലധികം പേര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാറില്ല. നേതാക്കളുടെ ഇടപെടല്‍ വകവയ്ക്കാതെ ധീരമായി നിയമപാലനം നടത്താന്‍ ചങ്കൂറ്റമുള്ള ഏതാനും ഉന്നതോദ്യോഗസ്ഥരെങ്കിലും സംസ്ഥാനത്തുണ്ടായാല്‍ പാര്‍ട്ടി ഗ്രാമങ്ങളുടെ സുരക്ഷിതത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധപ്പുരകള്‍ കണ്ടത്താന്‍ സാധിക്കും. അത്തരം ഉദ്യോഗസ്ഥര്‍ കൂടെ നിന്നാല്‍ നമ്മുടെ പൊലിസുകാര്‍ മുടക്കോഴി മലകളില്‍ പോലും കയറിച്ചെന്ന് രാഷ്ട്രീയ കുറ്റവാളികളെ പിടികൂടും. അങ്ങനെയൊക്കെ സംഭവിച്ചാല്‍ കേരളത്തില്‍ അക്രമങ്ങള്‍ക്ക് വലിയൊരളവോളം അറുതിവരും.


വേണമെന്നു വച്ചാല്‍ അതു നടക്കുമെന്നു തന്നെയാണ് ചൈത്ര എന്ന ധീരവനിത കേരളീയ സമൂഹത്തിനു കാണിച്ചുതന്നിരിക്കുന്നത്. മറ്റു പൊലിസുദ്യോഗസ്ഥര്‍ക്കു കൂടി പ്രചോദനമാകേണ്ട ഈ മാതൃക കാട്ടിയ ചൈത്രയെ പക്ഷെ, വെറുതെ വിടില്ലെന്ന ഭാവത്തിലാണ് ഭരണകൂടം. അടുത്തകാലത്ത് നവോത്ഥാനത്തിനും സ്ത്രീകളുടെ അവകാശത്തിനും ഏറെ ശബ്ദമുയര്‍ത്തുകയും അതിനു വേണ്ടി കേരളമങ്ങോളമിങ്ങോളം വനിതാമതില്‍ പണിയുകയുമൊക്കെ ചെയ്ത ഭരണകൂടം തന്നെയാണ് സത്യസന്ധതയും തൊഴിലില്‍ ആത്മാര്‍ഥതയുമുള്ള ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഏറെ ഭയപ്പെടുകയും അവരെ ദ്രോഹിച്ചു നിഷ്‌ക്രിയയാക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്. നീതിയില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല ഇത്. അതിനെ ചെറുക്കാന്‍ ബഹുജനശബ്ദം ശക്തമായി തന്നെ ഉയരേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago