കോളജ് കെട്ടിടത്തിന്റെ മുകളിലേയ്ക്ക് വന്‍മരം കടപുഴകി വീണു; ഒഴിവായത് വന്‍ ദുരന്തം
മരം വീണത് കെ.എസ്.ആര്‍.ടി.സി ബസ് മറികടന്ന് സെക്കന്റുകള്‍ക്കുള്ളില്‍
രാജാക്കാട്: കനത്ത മഴയില്‍ കോളജ് കെട്ടിടത്തിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംസ്ഥാനപാതയില്‍ രാജാക്കാട് മുല്ലക്കാനത്തിന് സമീപം റോഡിന് സമീപത്തായുണ്ടായിരുന്ന വന്‍ മരം കടപുഴകി വീണത്. 300 ഇഞ്ച് വണ്ണവും 250 അടിയിലധികം ഉയരവുമുണ്ടായിരുന്ന വന്‍ മരമാണ് കടപുഴകിയത്. അടിമാലിയില്‍ നിന്നും രാജാക്കാട്ടേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ് കടന്നുപോയി ഒരുമിനിറ്റ് പോലും ആകുന്നതിന് മുമ്പാണ് മരം വീണത്. അതുകൊണ്ട് തന്നെ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
മഴപെയ്ത് നില്‍ക്കുന്ന സമയത്ത് ശക്തമായി വീശിയടിച്ച കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. മരം വലിയ അപകട ഭീഷിണിയാണുയര്‍ത്തുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് കോളജ് അധികൃതരുമായി സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് മരം കടപുഴകി വീണത്. റോഡിന് എതിര്‍വശത്തായി താഴ്ഭാഗത്തുള്ള പുതിയതായി നിര്‍മ്മിച്ച കോളജിന്റെ ഇരുനില കെട്ടിടത്തിന് മുകളിലേയ്ക്ക് മരം പതിക്കുകയായിരുന്നു.
വീഴ്ച്ചയുടെ ആഘാതത്തില്‍ കോളജ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകരുകയും കെട്ടിടത്തിന്റെ ഇരുനിലകള്‍ക്കും വിള്ളലുകളും വീണിട്ടുണ്ട്. വഴിയരികിലുണ്ടായിരുന്ന 11 കെ വി ലൈന്‍ സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റ് ഒടിഞ്ഞ് വീഴുകയും ചെയ്തു. കൂടാതെ മരത്തിന്റെ വേരുകള്‍ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലത്തെ കുരുമുളക് അടക്കമുള്ള കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് പൊലിസും കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് മരം മുറിച്ച് നീക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഗതാഗതം പുസ്ഥാപിച്ചത്. മുമ്പ് കോളജിന് ഭീഷണി ഉയര്‍ത്തി നിന്നിരുന്ന മരങ്ങള്‍ വെട്ടി മാറ്റുന്ന സമയത്ത് ഇതിന് സമീപത്തായി റോഡിന് മുകളില്‍ നില്‍ക്കുന്ന ഈ മരം അടക്കം വെട്ടി മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അധികൃതര്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍ അപകടക്കെണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അപേക്ഷ നല്‍കിയാല്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പരാതി നല്‍കുവാന്‍ താമസിച്ചതിനാലാണ് ഇത് മുറിച്ച് മാറ്റുവാന്‍ കഴിയാതിരുന്നതെന്നും ഫോറസ്റ്റ് അധികൃതരും അറിയിച്ചു. ഇതേ റൂട്ടില്‍ ഇത്തരത്തിലുള്ള നിരവധി വന്‍മരങ്ങളാണ് ഇനിയും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."