പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് ഇതുവരെ രാജ്യത്ത് നിന്ന് പുറത്താക്കിയത് അഞ്ച് വിദേശികളെ
ന്യൂഡല്‍ഹി: രാജ്യത്തെമ്പാടും നടക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇതുവരെ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടത് അഞ്ച് വിദേശികള്‍. പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയയത്തിന്റെ ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍.
സമരത്തില്‍ പങ്കെടുത്ത് വിസാ ചട്ടം ലംഘിച്ചതിനാലാണ് വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചെതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. അതിനിടെ പൗരത്വ സമരവുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ രാജ്യത്തൊട്ടാകെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന് കൃത്യമായി മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.
രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയുമടക്കം ചേര്‍ത്ത എത്ര സമരക്കാരെ അറസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണന്നും കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ സമരക്കാര്‍ക്കെതിരെയെടുത്ത നടപടിയുടെ വിവരങ്ങളില്ല എന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."