കൊറോണ: സംസ്ഥാനത്ത് മുന്‍കരുതല്‍ വീണ്ടും ശക്തമാക്കുന്നു
തിരുവനന്തപുരം: രാജ്യത്ത് മൂന്ന് വിവിധയിടങ്ങളിലായി മൂന്ന് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇന്ന് വൈകീട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിമാനത്താവളങ്ങളില്‍ മൂഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതായി അവര്‍ പറഞ്ഞു. വിദേശത്തുനിന്നു വരുന്നവര്‍ ഇതുമായി സഹകരിക്കണം. കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആളുകള്‍ക്കിടയില്‍ ഇടപെടുന്നതിലും ജാഗ്രത കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. വിമാനങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നേരത്തേ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
വിമാനത്തിലെ ജീവനക്കാര്‍ മാസ്‌കും കൈയുറകളും ധരിക്കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കും ആവശ്യമെങ്കില്‍ ഇവ വിതരണം ചെയ്യണം. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ അണുവിമുക്തമാക്കണമെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."