ബഹ്‌റൈനില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 49 ആയി
മനാമ: രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ബഹ്‌റൈനില് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 49 ആയി. ബഹ്‌റൈന്‍ പൗരനായ ഒരു സ്ത്രീക്കും സൗദി പൗരനായ പുരുഷനുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ മുഴുവന്‍ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികില്‍സ നല്‍കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിന്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് അധിക്യതര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെയും ആവശ്യപ്പെട്ടിരുന്നു.വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികളെല്ലാം ആരോഗ്യ മന്ത്രാലയം ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഇറാനില്‍നിന്ന് രോഗം ബാധിച്ച് ഇതര രാഷ്ട്രങ്ങള്‍ വഴി എത്തിയ 1977 പേരെ ബഹ്‌റൈനില്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 1930 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനില്‍ രോഗം സ്ഥിരീകരിച്ച ശേഷം ഫെബ്രുവരിയില്‍ 2292 പേരാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്.
ഇവരെ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ സംവിധാനങ്ങളുമുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുകളെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നുണ്ട്.അതേ സമയം പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെയും 14 ദിവസം നിരീക്ഷിക്കും. ഇവരോട് വീടുകളില്‍തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 14 ദിവസം ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയ എല്ലാവരും പരിശോധനക്ക് തയ്യാറാവണമെന്നും സൗജന്യ പരിശോധനക്ക്www.moh.gov.bh/444 എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 444 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."