ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം 15ന്
ലഖ്നൗ: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. ഇതിന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ആസാദ് പറഞ്ഞു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്.
മുന്‍ ബി.എസ്.പി എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടി രൂപീകരിച്ച ഭീം ആര്‍മി രാഷ്ട്രീയ പാര്ട്ടിയാവുകയാണെന്നും 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.
ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കിയതിനില് അതിനെതിരേ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കാള്‍ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."