HOME
DETAILS
MAL
സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ലൈസന്‍സ് അപേക്ഷ നിരസിക്കരുത്
backup
March 06 2017 | 19:03 PM
കൊച്ചി: ശുചിത്വം ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് (സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലെന്ന കാരണത്താല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കരുതെന്ന് ഹൈക്കോടതി. അപേക്ഷകളോടൊപ്പം ആരോഗ്യവകുപ്പ് നല്കുന്ന സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ലൈസന്‍സ് പുതുക്കാനും പുതിയത് എടുക്കാനുമുള്ള അപേക്ഷകളില്‍ സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."