ഹൃദയാഘാതം; ബഹ്റൈനില്‍ രണ്ടു മലയാളികള്‍ നിര്യാതരായി
മനാമ: ബഹ്റൈനില്‍ രണ്ടു മലയാളികള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഷാജി(45), വടകര പുതുപ്പണം അഷ്റഫ് മലയില്‍ പതിയാരക്കര (52) എന്നിവരാണ് മരണപ്പെട്ടത്.
ഷാജി ബഹ്റൈനിലെ ആലിയ പ്രവിശ്യയില്‍ മോഡേണ്‍ ആര്‍ക്കിടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പരേതനായ ബീരാന് കോയയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ ഷെരീഫ, മക്കള്‍; ഷിഫ ഷെറിന്, ഹാദി ഹംദാന്‍, മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊണ്ടു പോകുന്ന മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
കഴിഞ്ഞ ദിവസം താമസ സ്ഥലത്തുവെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അഷ്റഫിന്റെ മരണം.
30 വര്‍ഷത്തോളമായി ഇവിടെ റിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജുമൈലത്താണ് ഭാര്യ. രണ്ടു മക്കളുണ്ട്. തെല്‍ഹത്, സക്കീര്‍, സിദ്ദിക്ക്, സക്കീന, ഫാത്തിമ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."