പൊലിസ് പരിശോധനയില്‍ 200 കിലോ പുകയില ഉല്പന്നങ്ങള് പിടികൂടി
തിരുവനന്തപുരം: പാപ്പനംകോടിന് സമീപം കടയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ 200 കിലോ പുകയില ഉല്പന്നങ്ങള് പിടികൂടി. പാപ്പനംകോട് എസ്റ്റേറ്റിന്സമീപം തട്ടുകടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 200 കിലയോളം വരുന്ന പുകയില ഉല്പന്നങ്ങളാണ് നേമം പോലിസ് പിടികൂടിയത്. ഇവിടെ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് എസ്റ്റേറ്റ് വാര്‍ഡില്‍ തൂകുവിള പുതുവല്‍ വാറുവിളാകത്ത് വീട്ടില്‍ കബീറിന്റെ (63) കടയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തതെന്നും,കബീറിനെ അറസ്റ്റ് ചെയ്തതെന്നും നേമം പൊലിസ് പറഞ്ഞു. നേരത്തെയും നിരവധി തവണ പുകയില ഉല്പന്നങ്ങള് വിറ്റതിന് കബീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ നടക്കുന്ന ഓപ്പറേഷന് കോബ്രയുടെ ഭാഗമായി നേമം പൊലിസ് സ്റ്റേഷന് പരിധിയിലെ നിരവധി കടകളില്‍ നിന്നും പുകയില ഉല്പന്നങ്ങള് പിടികൂടിയിട്ടുണ്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍. ദീനില്‍, നേമം പൊലിസ് ഇന്‍സ്പെക്ടര്‍ കെ.പ്രദീപ് എസ്.ഐ മാരായ എസ് .എസ്.സജി, സഞ്ചു ജോസഫ്, എ.എസ് ഐ മാരായ സന്തോഷ്, മതിമാന് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്കുമാര്‍, രാജേഷ് റോഷന് എന്നി വരടങ്ങിയ സംഘമാണ് പരിശോധനടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."