HOME
DETAILS
MAL
'കശുവണ്ടി തൊഴിലാളികളുടെ കണ്ണീരുകാണാന്‍ തയാറാകണം'
backup
January 29 2019 | 03:01 AM
കൊല്ലം: കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഗവ. മുന്‍കൈ എടുക്കണമെന്നും തൊഴിലാളികളുടെ കണ്ണീര് കാണാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും റിട്ട. ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടു. കേരള ഇന്‍ഡിപെന്റന്റ് വര്‍ക്കേഴ്സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ്ക്ലബ്ബില്‍ നടന്ന കശുവണ്ടി തൊഴിലാളി കൂട്ടായ്മയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭണങ്ങളില്‍ ഏതെറ്റംവരെയും പോവാന്‍ തയാറാണെന്ന് സെമിനാറില്‍ പങ്കെടുത്ത ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.ഇനിഷ്യേറ്റീവ് പ്രസിഡന്റ്എം.വി.ഹെന്‍ട്രി അധ്യക്ഷനായി. സെക്രട്ടറി രഘു പാണ്ഡവപുരം, നൗഫല്‍, ബഷീര്‍, രാജേശ്വരി, പ്രസന്ന, ശ്രീദേവി, അംബിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."