ബിവ്‌കോ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയിലെത്തിക്കും: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു.
കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ആന്റ് കണ്‍സ്യൂമര്‍ ഫെഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി (ഐ.എന്‍.ടി.യു.സി) യുടെ നേതൃത്വത്തില്‍ കെ.എസ്.ബി.സി ഹെഡ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാന മാര്‍ഗമുണ്ടാക്കിക്കൊടുക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കും സ്റ്റിക്കര്‍ ഒട്ടിപ്പ് തൊഴിലാളികള്‍ക്കും മിനിമം വേജസ് പോലും ലഭിക്കുന്നില്ല. ഷോപ്പുകളില്‍ 12 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് നല്‍കുന്നില്ല. സ്റ്റാഫ് പാറ്റേണും, സ്‌പെഷ്യല്‍ റൂളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ജീവനക്കാരുടെ ഗൗരവമുളള ഈ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."