ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനം: വിവിധ പരിപാടികള്‍ക്ക് ഇന്നു തുടക്കം
വൈക്കം : ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തോട് അനുബന്ധിച്ച് ഇന്നു മുതല്‍ 26 വരെ സെമിനാറുകള്‍, സാംസ്‌ക്കാരിക യാത്ര, സാഹിത്യ മത്സരങ്ങള്‍, സംവാദം, സാംസ്‌ക്കാരിക സംഗമം, സര്‍ഗ്ഗസന്ധ്യ എന്നിവ സംഘടിപ്പിക്കുന്നു.
പുരോഗമന കലാസാഹിത്യ സംഘം, പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, വനിതാസാഹിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ഇന്ന് കാവ്യോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ നിര്‍വ്വഹിക്കും. പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റ് എം രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
18ന് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മൃതി കേന്ദ്രത്തിലേക്ക് സാംസ്‌ക്കാരികയാത്ര നടത്തും. 19ന് പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനാചരണവും ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ നിര്‍വ്വഹിക്കും. 21ന് സെമിനാര്‍ നവമാദ്ധ്യമസാഹിത്യം സാദ്ധ്യതകളും പരിമിതികളും ഉദ്ഘാടനം പു.ക.സ ജില്ലാ സെക്രട്ടറി ബി ശശികുമാര്‍ നിര്‍വ്വഹിക്കും.
ചങ്ങമ്പുഴ- നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം ഓണ്‍ ലൈന്‍ കൂട്ടായ്മ ഉദ്ഘാടനം ജെയിക്ക് സി തോമസ് നിര്‍വ്വഹിക്കും. 23ന് നടക്കുന്ന കവിതാസായാഹ്നം നഗരസഭചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. 26ന് നടക്കുന്ന സാംസ്‌ക്കാരിക സംഗമത്തിന്റെ ഉദ്ഘാടനം പു.ക.സ സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് നിര്‍വഹിക്കും. കെ.സി കുമാരന്‍ അദ്ധ്യക്ഷത വഹിക്കും. ചങ്ങമ്പുഴ-സാമൂഹിക പരിവത്തനത്തിന്റെ കവി എന്ന പ്രഭാഷണം ജോജി കൂട്ടുമ്മേല്‍ നടത്തും.
സി.പി. എം ഏരിയ സെക്രട്ടറി കെ.കെ ഗണേശന്‍, പു.ക.സ. ജില്ലാ സെക്രട്ടറി ബി ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി സര്‍ഗ്ഗ സന്ധ്യയുമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."