HOME
DETAILS
MAL
യോജിച്ച പ്രക്ഷോഭം വേണമെന്ന് മന്ത്രി
backup
March 04 2020 | 01:03 AM
തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ യോജിച്ച പ്രക്ഷോഭം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രചാരണ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പണം നല്‍കുന്നത് ജില്ലാ സഹകരണ ബാങ്കു വഴിയാണ്. സീസണില്‍ 600 കോടി മുതല്‍ 800 കോടി വരെ കറന്‍സിയായി കര്‍ഷകര്‍ക്ക് കൈമാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."