കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു: മുസ്ലിം ലീഗ്
കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി. യു.ഡി.എഫ് ഭരണകാലത്ത് സുതാര്യവും പരാതി രഹിതമായും നടപ്പാക്കി വന്ന റേഷന്‍ സമ്പ്രദായം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര ഫുഡ് സേഫ്ടി ആക്ട് പാസാക്കിയപ്പോള്‍ 16 ലക്ഷം മെട്രിക് ടണ്‍ അരിയാണ് യു.പി.എ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരുന്നത്. ഇത് വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് യോഗം ആരോപിച്ചു
.നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍ അധ്യക്ഷനായി. ഭാരവാഹികളായ ഓച്ചിറ താഹ,ശിഹാബുദ്ദീന് മാസ്റ്റര്‍, ചിറക്കട ഷറഫ് ,അയത്തില്‍ നജീബ്, താഷ്ക്കന്റ് കാട്ടിശ്ശേരി,എം. അഹ്മദ് കബീര്‍ ക്ലാപ്പന, എ.എച്ച്.എസ്.ഹാരിസ്, സിദ്ദീക്ക് ഷാ,പി.എ. താഹ,ഷാജി മാമ്പള്ളി,കൊയ്പ്പള്ളില്‍ മുഹമ്മദ്കുഞ്ഞ്,സുബൈര്‍ തട്ടാംപറമ്പില്‍, എ.എം ഹസന്‍കുഞ്ഞ്, നിസാര്‍ പാലക്കോട്ട്,വാഴയ്യത്ത് ഇസ്മയില്‍, തൊടിയൂര്‍ താഹ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ യൂനുസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."