HOME
DETAILS

പ്രതിപക്ഷം വിടുവായരെന്ന് മുഖ്യമന്ത്രി, കള്ള റാസ്‌കലുകളെന്ന് മന്ത്രി ഇ.പി, സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം

  
backup
March 04 2020 | 01:03 AM

cm-and-ep-821962-2

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസ് സംബന്ധിച്ച്‌നിയമസഭയില്‍ വാക്‌പോരും നാടകീയരംഗങ്ങളും. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയനോട്ടിസ് ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ഭരണ-പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.


വിടുവായത്തം പറയുന്നതിനു മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനെതിരെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പ്രതിപക്ഷത്തിന് നേരെ ആക്രോശിച്ചത് സഭ കൂടുതല്‍ പ്രക്ഷുബ്ദമാക്കി.


സര്‍ക്കാരിനെയും ഡി.ജി.പിയെയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് സി.ബി.ഐയ്ക്ക് കേസ് ഡയറിപോലും നല്‍കാത്തത് ചൂണ്ടികാട്ടിയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.
തെളിവ് നശിപ്പിക്കാനും കുറ്റവാളികളായ സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കൈയില്‍നിന്ന് ആഭ്യന്തരമന്ത്രി സ്ഥാനം തിരികെ മുഖ്യമന്ത്രി വാങ്ങണമെന്നും ഇപ്പോള്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പ്രതികള്‍ക്കു വേണ്ടി അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്നതിന് 88 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ കൊലപാതകത്തിലെ പ്രതികള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു.


മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് അടിയറവുവച്ചെന്ന ഷാഫിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.സുധാകരന്‍ ഇടപ്പെട്ടു.
പൊലിസിനെ ന്യായീകരിച്ച മുഖ്യമന്ത്രി വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാക്കി. ഇതു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വിടുവായന്മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് അലോസരമുണ്ടാക്കുമെന്നും വിടുവായത്തം എന്നു തന്നെ താന്‍ ഇതിനെ വിശേഷിപ്പിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍നിന്നു പൊരുതുന്ന സാഹചര്യം സഭയിലുണ്ടായി. അതിനിടെ പ്രതിപക്ഷത്തിനു നേരെ മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തി. ഷാഫിയെ കള്ളറാസ്‌കല്‍ എന്ന് മന്ത്രി ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ പറഞ്ഞു എന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നതോട സഭ പ്രക്ഷുബ്ദമായി. മുഖ്യമന്ത്രിയുടെ മൈക്ക് വഴി പുറത്തുവന്നതു സഭാരേഖയായി മാറിയെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എന്താണ് പെരിയ കേസില്‍ ഇത്ര താല്‍പ്പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിടുവായത്തം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം അങ്ങേക്കു തന്നെ ഭൂഷണം ആകട്ടെയെന്നും ചെന്നിത്തല പറഞ്ഞു.


രാഷ്ട്രീയ തിട്ടൂരം നടപ്പാക്കാനുള്ള എ.കെ.ജി സെന്റര്‍ അല്ല സഭ യെന്ന് എം.കെ. മുനീര്‍ വിമര്‍ശിച്ചു. കേസ് സി.ബി.ഐക്ക് വിട്ട വിധിക്കെതിരായ അപ്പീല്‍ കോടതി പരിഗണനയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ നടപടിക്ക് ഖജനാവില്‍നിന്നുതന്നെ പണം കൊടുക്കുമെന്നും വിധിയോട് സര്‍ക്കാരിന് യോജിപ്പില്ലാത്തതിനാലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ കോടതി അലക്ഷ്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


അപ്പീലില്‍ വാദം കേട്ടു വിധി പറയാന്‍ മാറ്റിയതാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയ ആവശ്യം തള്ളി. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago