ജാഗ്രത; നിയമം ലംഘിച്ചാല്‍ പിടിവീഴും
ചങ്ങനാശ്ശേരി: മോട്ടോര്‍ നിയമങ്ങളെ വെല്ലുവിളിച്ചും നിരത്തിലെ മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിക്കോരുങ്ങി ചങ്ങനാശ്ശേരി പൊലിസ്. നിരത്തിലെ നിയമലംഘനങ്ങള്‍, കര്‍ശനമായി നേരിടുമെന്ന് ചങ്ങനാശ്ശേരി സി.ഐ കെ.പി വിനോദ് പറഞ്ഞു. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെവിയടപ്പിക്കുന്ന ശബ്ദത്തോടെ ഓടുന്ന ഇരുചക്രവാഹനക്കാരും, രാത്രിയില്‍ ഡിം അടിക്കാതെയുള്ള ഡ്രൈവിങ്ങും കര്‍ശനമയി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് റെസിഡന്റ്‌സ് വെല്‍ഫെയര്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. എസ്.ആനന്ദക്കുട്ടന്‍ അധ്യക്ഷനായി. നഗരത്തിന്റെ വിവിധ കേന്രങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. മാലിന്യസംസ്‌കരണ വിഷയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. ജി.ലക്ഷ്മണന്‍, എ.എസ്.ഐ പി.മുരുകന്‍, ഡോ.പട്ടാഭി സീതാരാമന്‍, മജീദ്ഖാന്‍, തങ്കമണിടീച്ചര്‍, ജയിംസ്‌കാലാവടക്കന്‍, അബ്ദുല്‍ നിസാര്‍, നിസാം അനില്‍ പായിക്കാട്, കെ.വിജയകുമാര്‍, പി.ടി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."