HOME
DETAILS
MAL
ലൈഫ് മിഷന്‍ പദ്ധതി ഉദ്ഘാടനം: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടും ഊറ്റുന്നു
backup
March 04 2020 | 01:03 AM
കൊണ്ടോട്ടി: രണ്ടു ലക്ഷം ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു ചെലവായതിലേക്ക് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും സര്‍ക്കാര്‍ ഊറ്റുന്നു. ലൈഫ് മിഷന്‍ ഭവന പദ്ധതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയതിനു പിറകെയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ 29ന് നടന്ന ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപന മഹാസസംഗമത്തിന്റെ ചെലവു നികത്താന്‍ സര്‍ക്കാര്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വിഹിതം പിടിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ദിനാഘോഷത്തിനു ലക്ഷങ്ങള്‍ തനത് ഫണ്ട് പൊടിച്ച സര്‍ക്കാര്‍ അടുത്തയാഴ്ച നഗരസഭ-കോര്‍പറേഷന്‍ മാമാങ്കം കൊഴുപ്പിക്കാനും ലക്ഷങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് ഈടാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ലൈഫ് മിഷന്‍ പ്രഖ്യാപനത്തിന്റെ ലക്ഷങ്ങളുടെ ചെലവ് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വാങ്ങുന്നത്. ചടങ്ങിന്റെ ചെലവ് പൂര്‍ണമായും തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കാനായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഉദ്ഘാടനം കൊഴുപ്പിച്ചതോടെ വന്ന അധിക ബാധ്യത തിരുവനന്തപുരം ഒഴികെയുളള എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിത ചെലവിനു വകയിരുത്തിയിരുന്നത്. ഇതില്‍ 20 ലക്ഷം ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശേഷിക്കുന്ന 10 ലക്ഷം തിരുവന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാണ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് തിരുവന്തപുരത്തെ ഗ്രാമപഞ്ചായത്തുകള്‍ അരലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ രണ്ടു ലക്ഷവും കോര്‍പറേഷന്‍ അഞ്ചു ലക്ഷവും നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനു പുറമെ മറ്റു ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്ത് 15,000 രൂപയും മുനിസിപ്പാലിറ്റികള്‍ 25,000 രൂപയും കോര്‍പറേഷന്‍ 50,000 രൂപയും നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.
കഴിഞ്ഞ മാസം 17,18 തിയതികളില്‍ വയനാട്ടില്‍ നടന്ന പഞ്ചായത്ത് ദിനോഘോഷം കൊഴുപ്പിക്കാന്‍ ലക്ഷങ്ങളുടെ ഫണ്ടാണ് പൊടിച്ചത്. ഇതിനു പിറകെ ഈ മാസം 14,15 തിയതികളില്‍ അങ്കമാലിയില്‍ നടക്കുന്ന മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ വാര്‍ഷികാഘോഷത്തിനു ചെലവാക്കുന്നതും ലക്ഷങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."