പഠനകാലത്തെ നോമ്പ് അനുഭവം
പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാനും എന്റെ പ്രിയ സുഹൃത്ത് നിധിനും ആദ്യമായി നോമ്പ് പിടിക്കുന്നത്. ജീവിതത്തില്‍ അതുവരെ അനുഭവപെടാത്ത വ്യത്യസ്തമായ ഒരു വ്രതാനുഷ്ഠാനമായിരുന്നു റമദാന്‍ നോമ്പ്.
ആദ്യ ദിവസം തന്നെ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എന്നെ സംബന്ധിച്ച് അത് അല്‍പം പ്രയാസമേറിയതായിരുന്നു. അതിരാവിലെ ഭക്ഷണം കഴിക്കുന്ന ശീലം അതുവരെ എനിക്കില്ലായിരുന്നുവെന്നതാണ് കാരണം. പക്ഷെ, എന്ത് ത്യാഗവും സഹിക്കാന്‍ തയാറായിട്ടായിരുന്നു നോമ്പ് പിടിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. വിശുദ്ധിയുടെ മാസമായ റമദാന്‍ കാലത്ത് അല്‍പം ത്യാഗം സഹിക്കാന്‍ തന്നെയായിരുന്നു തീരുമാനം. ജീവിത രീതിക്കു മാറ്റം വരുത്താന്‍ റമദാന്‍ നോമ്പ് ഏറെ സഹായകരമാകുമെന്ന് അക്കാലത്ത് തന്നെ എനിക്ക് ബോധ്യമായി. ഇന്നലെവരെയില്ലാത്ത ഒരുതരം അനുഭൂതിയായിരുന്നു നോമ്പ് കാലത്ത് എനിക്കുണ്ടായിരുന്നത്. ഞാന്‍ വിശ്വസിക്കുന്ന മതാചാരപ്രകാരമുള്ള നോമ്പുകളില്‍ നിന്ന് വ്യത്യസ്തമായ ആചാരമായിരുന്നു റമദാന്‍ കാലം എനിക്ക് നല്‍കിയത്.
ആദ്യ ദിവസം ഭക്ഷണം അധികം കഴിച്ചില്ലെങ്കില്‍ പോലും അന്നേ ദിവസം നോമ്പ് പിടിക്കാന്‍ യാതൊരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. മാത്രമല്ല, ആ കാലയളവ് മാനസിക, ശാരീരിക സന്തോഷം പ്രധാനം ചെയ്യുന്നതുമായിരുന്നു. നോമ്പുതുറ മറ്റൊരു വ്യത്യസ്ത അനുഭൂതിയും.
നോമ്പുതുറയില്‍ കാണാനായത് ഒരു നല്ല കൂട്ടായ്മയെയാണ്. ഒരേ സമയത്ത് എല്ലാവരും ഒന്നിച്ചുള്ള ഭക്ഷണരീതി റമദാന്റെ പ്രത്യേകതയാണ്. ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുകരണീയമാണ് ഈ മാതൃക. വര്‍ഷത്തില്‍ 11 മാസവും സാധാരണരീതിയില്‍ ജീവിതശൈലി പിന്തുടരുന്ന ഏവരും നോമ്പ് നോക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിട്ടുണ്ട്. കാരണം, നോമ്പ് ശരീരത്തെ മാത്രമല്ല, നമ്മുടെ മനസിനും പുതുജീവന്‍ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."