ജി.കാര്‍ത്തികേയന്‍ വിട പറഞ്ഞിട്ട് രണ്ടു വര്‍ഷം;അരുവിക്കരയില്‍ ഇന്ന് അനുസ്മരണ സമ്മേളനം
കാട്ടക്കട: മുന്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേന്‍ വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. അദ്ദേഹം കാല്‍ നൂറ്റാണ്ടുകാലം പ്രധിനിധീകരിച്ച അരുവിക്കര മണ്ഡലത്തിലെ പൗരാവലിയും ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് ഇന്ന് ജി.കെ അനുസ്മരണം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് കുറ്റിച്ചല്‍ ആര്‍.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷനാകും.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ,സി.ദിവാകരന്‍ എം.എല്‍.എ,ഐ.ബി.സതീഷ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്,ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്,സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍,ജനതാദള്‍ (യു)പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കലാകൗമുദി അസ്സോസിയേറ്റ് എഡിറ്റര്‍ കെ. ബാലചന്ദ്രന്‍,ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ടി.സുലേഖ, മുന്‍ വിവരാവകാശ കമ്മീഷണര്‍ അഡ്വ.വിതുര ശശി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ജി.കാര്‍ത്തികേയന്റെ കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ് ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ ട്രസ്റ്റിന് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."