HOME
DETAILS
MAL
മധ്യപ്രദേശിലും 'ചാക്കു'മായി ബി.ജെ.പി
backup
March 04 2020 | 01:03 AM
ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും മുതിര്‍ന്ന ബി.ജെ.പി നേതാവ് നരോട്ട് മിശ്രയും ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് 25 മുതല്‍ 30 കോടി രൂപവരെ നല്കാന് ശ്രമിക്കുന്നണ്ടെന്നാണ് സിങ്ങിന്റെ ആരോപണം. എന്നാല്‍, ഇതു കര്‍ണാടകയല്ല, മധ്യപ്രദേശാണെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ നിങ്ങള്‍ക്കു കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ഒരൊറ്റ കോണ്‍ഗ്രസ് എം.എല്‍.എയും വില്പനയ്ക്കായില്ല. ചൗഹാന് മുഖ്യമന്ത്രിയും മിശ്ര ഉപമുഖ്യമന്ത്രിയാകാനും സ്വപ്നം കണ്ടിരിക്കുകയാണ്. ഇതിനായി അവര്‍ കുതിരക്കച്ചവടത്തിന് ഇറങ്ങുകയാണന്നും സിങ് ആരോപിക്കുന്നു. കോണ്‍ഗ്രസ്, ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി എന്നിവരുടെ ജനപ്രതിനിധികളെ ബി.ജെ.പി ഡല്ഹിയിലേക്കെത്തിക്കാന് ശ്രമിക്കുന്നുണ്ടെന്നും ബി.എസ്.പി എം.എല്‍.എ റാംബിയെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ചെന്നും പറഞ്ഞ സിങ്, ഇതില്‍ ചൗഹാന് എന്തങ്കിലും പറയാനുണ്ടോയെന്നും ചോദിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച ചൗഹാന്, ദിഗ് വിജയ് സിങ് നുണ പ്രചരിപ്പിക്കുന്നവനാണന്നു വിമര്‍ശിക്കുകയും ചെയ്തു. രാജ്യസഭാ സീറ്റിനുവേണ്ടി കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നമുണ്ടെന്നും സീറ്റിനായുള്ള സിങ്ങിന്റെ സമ്മര്‍ദ കളിയാണിതെന്നും ചൗഹാന് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു ഉത്തരവുകൊണ്ട് നിങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്നു പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഭീഷണിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."