കുരങ്ങണി മലനിരകളില്‍ ട്രക്കിങ് നിരോധിച്ചു
മറയൂര്‍: വേനല്‍ ആരംഭിച്ചതോടെ കുരങ്ങണി മലനിരകളിലെ എല്ലാ ട്രക്കിങ്ങുകളും വനം വകൂപ്പ് നിരോധിച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനലില്‍ കുരങ്ങണിയില്‍ ട്രക്കിങ് നടത്തുന്നതിനിടെ ഉണ്ടായ കാട്ടുതീയില്‍ 23 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും ചിലയിടങ്ങളില്‍ കാട്ടുതീ പടര്‍ന്നതായുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നുമാണ് വേനല്‍ക്കാലത്ത് തമിഴ്‌നാട് വനംവകുപ്പ് ട്രക്കിങ് നിരോധിച്ചത്.
2018 മാര്‍ച്ച് മാസം പതിനൊന്നിനാണ് ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെയും ഈ റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കൂന്ന ടൂര്‍ ദി ഹോളിഡേയ്‌സ് എന്നീ ടൂര്‍ കമ്പനികള്‍ അനധികൃതമായി ട്രക്കിങ് നടത്തിയ സംഘമാണ് അപകടത്തിനിരയായത്.
ദുരന്തത്തെ തുടര്‍ന്ന് നിരോധിച്ച ട്രക്കിങ് തമിഴ്‌നാട് സര്‍ക്കാര്‍ അപകടം അന്വേഷിക്കാന്‍ നിയമിച്ച വിചാരണ കമ്മീഷന്‍ ചെയര്‍മാന്‍ അതുല്യമിശ്രയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018 നവംബര്‍ മാസം പുനരാംഭിച്ചിരുന്നു. ഇതാണ് വീണ്ടും താത്കാലികമായി നിരോധിച്ചിരിക്കുന്നത്. വളരെയധികം വിസ്ത്രിയില്‍ പച്ചപ്പോടെ താഴ്‌വാരം കാണാന്‍ സാധിക്കുന്നതും നിറയെ പുല്‍മേടുകള്‍ നിറഞ്ഞതുമായ് ടോപ്പ്‌സ്റ്റേഷനിലും കുരങ്ങണിയിലും ട്രക്കിങ്ങിനായി വിദേശികള്‍ ഉള്‍പ്പെടെ നിരവധി സാഹസിക സഞ്ചാരികളാണ് വര്‍ഷം തോറും എത്താറുള്ളത്.
കേരളത്തിന് സമാനമായി ഈ മേഖലയില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ ലഭിക്കാറില്ല എന്നതിനാല്‍ ട്രക്കിങ് ആരംഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."