HOME
DETAILS
MAL
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ ധനസഹായം വിതരണം ചെയ്തു
backup
March 04 2020 | 01:03 AM
ന്യൂഡല്‍ഹി: വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുസ്തഫാബാദില് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്, ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി.
കലാപത്തില്‍ കൊല്ലപ്പെട്ട 10 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപവീതമാണ് മുസ്ലിം ലീഗ് നല്‍കിയത്.
കലാപത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി ഒരു ലക്ഷം രൂപ വീതം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മെഹ്താബ്, പര്‍വേസ്, ഹാഷിം അലി, അമീര്‍ ഖാന്, അമന് ഇഖ്ബാല്‍, മഹ്റൂഫ്, സാകിര്‍, വീര്ബാന്, മുദസ്സിര്‍, അഷ്ഫാഖ് ഹുസൈന്, രാഹുല്‍ സോളങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് വിതരണം ചെയ്തത്.
പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ ധനസഹായം, ആരാധനാലയങ്ങളുടെ പുനരുദ്ധാരണം, ദുരിതാശ്വാസ ക്യാംപുകളിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസ പദ്ധതി എന്നിവയുള്‍ക്കൊള്ളുന്ന വിപുലമായ കര്‍മപരിപാടിയാണ് തയാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."