ആര്.എസ്.എസ് സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരും ഗാന്ധി ഘാതകരും: പി.സി വിഷ്ണുനാഥ്
ഗുരുവായൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും, മഹാത്മാഗാന്ധിയെ വധിക്കുകയും ചെയ്തത് ആര്.എസ്. എസ് ആണെന്നും ആ ആര്.എസ്.എസില്‍ നിന്നും, നരേന്ദ്രമോദിയില്‍ നിന്നും കോണ്‍ഗ്രസിനൊ രാജ്യത്തെ പൗരന്മാര്ക്കൊ ദേശ സ്നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു.
ഫാസിസത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. കെ.കെ ഷിബു അധ്യക്ഷനായി.
ഒ. അബ്ദുറഹിമാന്‍കുട്ടി, പി.കെ അബൂബക്കര്‍ ഹാജി, പി. യതീന്ദ്രദാസ്, കെ. അബൂബക്കര്‍ , എ.എം അലാവുദ്ദീന്‍, ആര്. രവികുമാര്‍ , കെ.ബി ജയറാം, ആന്റോ തോമസ്, കെ.ബി ജയറാം, നിഖില്‍ ജി. കൃഷ്ണന്, സുവീഷ് പൂക്കോട്, മുനാഷ് പുന്നയൂര്‍ പ്രസംഗിച്ചു. എച്ച്.എം നൗഫല്‍ സ്വാഗതവും, റിഷി പാലയൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."