എസ്.ബി.എം ആയുര്‍ ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി സെന്റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
തൃശൂര്‍: ആയുര്‍വേദത്തിലെ സൗന്ദര്യആരോഗ്യ ചികിത്സകള്‍ ഒത്തൊരുമിപ്പിക്കുന്ന എസ്.ബി.എം ആയുര്‍ ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി സെന്റര്‍ തൃശൂര്‍ അയ്യന്തോള്‍ലാലൂര്‍ റോഡില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ശ്രീ ഭഗവതിമഠം ആയുര്‍വിദ്യാനികേതന്‍ സാരഥി ഡോ. ശ്രീദേവി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് ജേതാവും കളരിഗുരുക്കളുമായ മീനാക്ഷിയമ്മ രാവിലെ 9.30ന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2500 സ്‌ക്വയര്‍ഫീറ്റില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദഗ്ധരായ ആയുര്‍വേദ ഡോക്്ടര്‍മാര്‍ സൗന്ദര്യആരോഗ്യ ചികിത്സകള്‍ നിര്‍ദേശിക്കും.
ജരാനരകള്‍ തടയാനും ത്വക്കിന്റെ തിളക്കവും സൗന്ദര്യവും വര്‍ധിപ്പിക്കാനും ഉതകുന്ന ഔഷധങ്ങള്‍ക്കൊപ്പം ശരീരവേദനകള്‍, മാറാവ്യാധികള്‍, വാതസംബന്ധിയായ അസുഖങ്ങള്‍, അമിതവണ്ണം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സയും ലഭ്യമാണെന്ന് ഡോ. ശ്രീദേവി പറഞ്ഞു. ദിവസേന വന്നുപോകാവുന്ന രീതിയിലും പഞ്ചകര്‍മ ചികിത്സ ക്രമീകരിച്ചിട്ടുണ്ട്. ഡോ.പി.എസ്. സിമി, അസ്മിന അഷ്‌റഫ്, ഡോ. പാര്‍വതി വിജയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."