പാടങ്ങളും തോടുകളും നിറഞ്ഞു; ഏറ്റുമീന്‍ പിടുത്തം സജീവം
ആനക്കര: കനത്ത മഴയില്‍ തോടുകളും പാടശേഖരങ്ങളും നിറഞ്ഞതോടെ ഏറ്റുമീന്‍ പിടുത്തം സജീവമായി. ഇതിനു പുറമെ പുഴയിലും തൃത്താല വെള്ളിയാംകല്ല് പരിസരത്ത് ഏറ്റുമീന്‍ പിടുത്തം തകൃതിയായിട്ടുണ്ട്. വെള്ളിയാംകല്ലിന്റെ ഷട്ടറുകള്‍ തുറന്നതോടെയാണ് ഇവിടെ ഏറ്റുമീന്‍ പിടുത്തം സജീവമായത്.
നീരൊഴുക്കില്‍ നിന്നു വലവീശിയാണ് മീന്‍പിടിക്കുന്നത്. എന്നാല്‍ ജലസംഭരണിക്കകത്ത് തോണിയില്‍ പോയി വല വീശുന്നവരും ഉണ്ട്. സംഭരണിക്കുള്ളില്‍ കുയില്‍, കട്ട്‌ള, വാള തുടങ്ങിയ വലിയ മത്സ്യങ്ങളാണ് കൂടുതലായുമുള്ളതെന്ന് മീന്‍പിടുത്തക്കാര്‍ പറയുന്നു.
കഴിഞ്ഞദിവസങ്ങളിലായി പലര്‍ക്കും അഞ്ചുമുതല്‍ പത്തു കിലോവരെ തൂക്കമുള്ള മീന്‍ യഥേഷടം ലഭിക്കുന്നുണ്ട്. വെള്ളിയാംകല്ലില്‍ നിന്നു പിടികൂടുന്ന മീനിന് ആവശ്യക്കാര്‍ ഏറെയാണ്. മീന്‍പിടിത്തക്കാര്‍ കരക്കു കയറുന്നതും നോക്കി ആവശ്യക്കാര്‍ പുറത്തു കാത്തു നില്‍കുന്ന കാഴ്ചയാണ് വെള്ളിയാംകല്ലിലുള്ളത്. തൃത്താല, കുറ്റിപ്പുറം, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മീന്‍പിടുത്തക്കാരാണ് ഇവിടെ മീന്‍ പിടിക്കുന്നത്. പുഴയ്ക്കു പുറമെ പാടങ്ങളിലെ തോടുകളും മുറവല വെച്ചും വലവീശിയും ഏറ്റു മീന്‍ പിടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."