HOME
DETAILS

ചേറ്റുവ പാലത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടി ഇടിച്ച് 48 പേര്‍ക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം ഒഴിവായത് വന്‍ ദുരന്തം

  
backup
March 06 2017 | 20:03 PM

%e0%b4%9a%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be


വാടാനപ്പള്ളി: ദേശീയ പാത ചേറ്റുവ പാലത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടി ഇടിച്ച് യാത്രക്കാരായ 48പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.
വന്‍ അപകടം ഒഴിവായി. ഇവരില്‍ 29പേരെ ചേറ്റുവ ടി.എം.ആശുപത്രിയിലും 10പേരെ ചാവക്കാട് രാജാ, 8പേരെ ഏങ്ങണ്ടിയൂര്‍ എം.ഐ.ആശുപത്രികളിലും പ്രവേശിപ്പിച്ചു.ഇന്നല രാവിലെ എട്ടരയോടെ ചേറ്റുവ പാലത്തില്‍ വടക്ക് വശത്താണു അപകടം ഗുരുവായൂരില്‍ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന പ്രിന്‍സ ബസ് ഒരു ഓട്ടോയെ മറികടക്കുന്നതിനിടെ എറണാകുളത്തുനിന്നും ഗുരുവായൂരിലേയ്ക്ക് പോയിരുന്ന ആറ്റുപറമ്പത്ത് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.ആറ്റുപറമ്പത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി പരുക്കേറ്റ ഒരു യാത്രക്കാരി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പുറകോട്ട് തെന്നിമാറിയ ആറ്റുപറമ്പത്ത് ബസിന്റെ  പിന്‍ഭാഗം പാലത്തിന്റെ ഇടത് വശത്തെ കൈവരി ഇടിച്ച് തകര്‍ത്തു.
ഗുരുതരമായി പരുക്കേറ്റ തൃപ്പുണത്ത് രമ(58) തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. താണിശ്ശേരി വെളിയത്ത് വേലുവിന്റെ മകള്‍ ചന്ദ്രിക (63),ചാവക്കാട് മണത്തല പണിക്കവീട്ടില്‍ കുറുപ്പത്ത് അന്‍വര്‍ (23),കടപ്പുറം ഹൈസ്‌കൂള്‍ അധ്യാപിക എസ്.എന്‍.പുരം ആക്ലിപ്പറമ്പില്‍ സ്വപ്ന(36),കുന്നംകുളം മുനിസിപ്പാലിറ്റി ജീവനക്കാരി പെരിഞ്ഞനം കണ്ടങ്ങാട്ട് ബിജി (26),ചേര്‍ത്തല ചെന്നേഴത്ത് സുബീഷ് (29),ചാവക്കാട് മണത്തല മേലേപുരയ്ക്കല്‍ രചന (20),ഒരുമനയൂര്‍ കുണ്ടു വീട്ടില്‍ ആതിര (21),നാട്ടിക ബീച്ച് നായരുശ്ശേരി ലത (44),നാട്ടിക ബീച്ച് ആറുകെട്ടി ഗോപി (49),ഇടപ്പള്ളി ചിറയത്ത് റെയ്‌നോള്‍ഡ് ചാക്കോ (52),ഇഞ്ചിക്കുന്ന് കണ്ടത്ത് വളപ്പില്‍ റംഷാദ് (24),അരിയന്നൂര്‍ പള്ളിപ്പുറത്ത് ബിനിത(25),ശൃംഗപുരം മുക്കാഞ്ചിറത്ത് രേണുക (40),അഴീക്കോട് തൈക്കൂട്ടത്തില്‍ വിജയന്‍ (58),ചേലക്കര പങ്ങാരപ്പിള്ളി അനന്ദു (20),ബ്രഹ്മകുളം തുപ്പത്ത് പ്രഭ (44),ഊരകം കപ്പടയാര്‍ ബിനോജ് (33),കൊടുങ്ങല്ലൂര്‍ കണ്ണം കുളം കാര്‍ത്തിക (24),വാടാനപ്പള്ളി പുത്തന്‍പുരയില്‍ അന്‍ഷാബ് (20)എന്നിവരെ ചേറ്റുവ ടി.എം ആശുപത്രിയിലും തളിക്കുളം ഹൈസ്‌കൂളിനു പടിഞ്ഞാറ് ചക്കാണ്ടന്‍ സ്മിജ (38),മകന്‍ ആകര്‍ഷ് (18),സ്മിജയുടെ സഹോദരന്റെ ഭാര്യ രജിത (37),കൊടുങ്ങല്ലൂര്‍ കാര്യേഴത്ത് അനീഷ്(30),എന്നിവരെ ഏങ്ങണ്ടിയൂര്‍ എം.ഐ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശിനി നീന (32),ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരന്‍ അജിത്ത് (42),തളിക്കുളം നാലകത്ത് ഷെജീര്‍ (50),കോട്ടപ്പടി ബീന (45),ചാവക്കാട് മണത്തല സുരഭി (35),ചെന്ത്രാപ്പിന്നി സ്വദേശി ജോണ്‍ ഭാര്യ ഡോണ (22),ഗുരുവായൂരില്‍ താമസിക്കുന്ന സുരേഷ് (39),കോട്ടപ്പടി സ്വദേശി ലാസര്‍ മകന്‍ വിന്‍സെന്റ്(53),പെരിഞ്ഞനം ജിഷ്ണു (22),പറവൂര്‍ തട്ടാന്‍പറമ്പില്‍ അരുണ്‍ ജോസഫ് (28) എന്നിവര്‍ ചാവക്കാട് രാജാ ആശുപത്രിയിലും ചികിത്സയിലാണ്.  നിസ്സാര പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആശുപത്രികളില്‍ കഴിയുന്നവരില്‍ ചന്ദ്രികയുടെ വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. അരുണ്‍ ജോസഫ്, സുബീഷ് എന്നിവരുടെ മൂക്കിന്റെ പാലം പൊട്ടിയ നിലയിലാണ്.സ്മിജയുടെ ഇരു കാലുകള്‍ക്കും പരുക്കുണ്ട്. മേലേപുരയ്ക്കല്‍ രചന, ആക്ലിപ്പറമ്പില്‍ സ്വപ്ന എന്നിവര്‍ക്ക് തലയ്ക്ക് സാരമായ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഗുരുവായൂരിലേയ്ക്കു പോയിരുന്ന ബസ്സുകള്‍ പാലത്തിന്റെ തെക്കു ഭാഗത്തും എറണാകുളത്തേയ്ക്ക് പോയിരുന്നവ പാലത്തിന്റെ വടക്കുഭാഗത്തും സര്‍വ്വീസ് അവസാനിപ്പിച്ചു. പത്തേകാലോടെയാണ് ഗതാഗതം സാധാരണ നിലയിലാക്കാനായത്.


 

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago