HOME
DETAILS
MAL
മുഖ്യമന്ത്രിക്കു പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ വധഭീഷണി
backup
March 04 2020 | 12:03 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനും പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ വധ ഭീഷണി.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ള സന്ദേശം. വധഭീഷണി. കത്ത് പൊലിസിന് കൈമാറി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളളില് എസ്ഡിപിഐയെ പങ്കെടുപ്പിക്കില്ലെന്നും ഇതിനെതിരേ പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ത്തിയിരുന്നത്. ഒരു വര്‍ഗീയതക്ക് ബദല്‍ മറ്റൊരു വര്‍ഗീയതയല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് എ.എ.റഹിം തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."