കെ എം സി സി അംഗത്വ ക്യാംപയിൻ: അൽകോബാർ, ജുബൈൽ ഹോസ്‌പിറ്റൽ ഏരിയകളിൽ തുടക്കമായി
ദമാം: സഊദി കെഎംസിസി 2020-2023 അംഗത്വ കാമ്പയിന്‍റെ ഭാഗമായി അൽകോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ച്ച് ഒന്ന്‍ മുതല്‍ ഏപ്രില്‍ 24 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ പ്രചാരണം ജനൂബിയ കോബാര്‍, ടൌണ്‍ കോബാര്‍, അക്രബിയ്യ, ദഹ്റാന്‍, റാക്ക തലങ്ങളിലായി നടക്കും. കാമ്പയിന്‍റെ പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കളായ സുലൈമാന്‍ കൂലെരി,ഖാദി മുഹമ്മദ്, മരക്കാര്‍ കുട്ടി ഹാജി, മുസ്തഫാ കമാല്‍ കോതമംഗലം, സലാം ഹാജി കുറ്റിക്കാട്ടൂര്‍,എന്നിവരുടെ നേതൃത്വത്തില്‍ ഹബീബ് പൊയില്‍ തൊടി തൌഫീക്ക് താനൂര്‍, ജമാല്‍ കുറ്റ്യാടി, ( റാക്ക) ജുനൈദ് കാഞ്ഞങ്ങാട്, റിയാസ് ദോഹ,സമീര്‍ (ദഹ്റാന്‍), മൊയ്തുണ്ണി പാലപ്പെട്ടി ,സയൂഫ് പുള്ളാട്ട്,സലാം താനൂര്‍, (അക്രബിയ്യ ) മുനീര്‍ നന്തി, നൗഷാദ് ചാലിയം, ബഷീര്‍ പയ്യോളി,(ടൌണ്‍ അല്‍കോബാർ)കലാം മീഞ്ചന്ത,റസാഖ് ബാബു ഓമാനൂര്‍, അസ്‌ലം പട്ടര്‍ കടവ് (ജനൂബിയ അല്‍ കോബാര്‍) എന്നിവരടങ്ങിയ വിപുലമായ ഏരിയാ പ്രചാരണ സമിതികള്‍ രൂപീകരിച്ചു.
[caption id="attachment_822158" align="aligncenter" width="630"] അല്‍കോബാര്‍ ഏരിയാ തല അംഗത്വ ഫോറ വിതരണം പ്രവിശ്യാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ നിര്‍വ്വഹിക്കുന്നു[/caption]
ദർബാർ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവിശ്യാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ നിര്‍വ്വഹിച്ചു. സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ട്രഷറര്‍ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. മേയ് ജൂണ്‍ ജൂലായ് മാസങ്ങളിലായി പുതിയ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന കൌണ്‍സില്‍ അംഗങ്ങള്‍ വഴി ഏരിയാ,സെന്‍ട്രല്‍,പ്രവിശ്യാ,ദേശീയ കമ്മിറ്റികള്‍ നിലവില്‍ വരും.
ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ
ജുബൈൽ: സഊദി ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി 2020-2023 വർഷേത്തെക്കുള്ള മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രസിഡന്റ് സലാം ആലപ്പുഴ ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് പയ്യോളിക്ക് നൽകി നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി നേതാക്കളായ ശിഹാബ് കൊടുവള്ളി, ബഷീർ വെട്ടുപാറ, ബഷീർ ബാബു കൂളിമാട്, ശാമിൽ ആനിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. കൂടാതെ ചടങ്ങിൽ വെച്ച് യാസർ മണ്ണാർക്കാട്, രഞ്ജു വിശ്വാസ്, റഷീദ് എന്നിവർക്കും മെമ്പർഷിപ്പ് വിതരണം ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."