അഡ്വ.ആയിഷക്കുട്ടി സുല്‍ത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
താമരശ്ശേരി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി അഡ്വ. കെ. ആയിഷക്കുട്ടി സുല്‍ത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സംവരണ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് പ്രസിഡന്റ് പദം നേടാന്‍ നിലവിലെ പഞ്ചായത്ത് അംഗമായ സി.പി.എം അംഗത്തെ രാജി വെപ്പിച്ചത് വഴിയാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് ആണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത്. എന്നാല്‍ ശക്തമായ മത്സരം കാഴ്ചവെച്ച് ഈ ഉദ്യമത്തിന് തടയിടാന്‍ തന്നെ ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. ഇതോടെ അനായാസ വിജയം ഉറപ്പിച്ച ഉപതെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് തന്നെ വിനയാകുമോ എന്ന ഭയപ്പാടിലാണ് സി.പി.എം. രണ്ട് തവണ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ആയിഷക്കുട്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഹുസൈന്‍കുട്ടി, കണ്‍വീനര്‍ ബിജു താന്നിക്കാക്കുഴി, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോര്‍ജ് മങ്ങാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പി.സി മാത്യു, ബാബു പീറ്റര്‍, സി.എ മുഹമ്മദ്, ഷാഫി വളഞ്ഞപാറ, സന്തോഷ് മാളിയേക്കല്‍, പി.കെ മുഹമ്മദലി, മേലേടത്ത് അബ്ദു റഹിമാന്‍, അന്നമ്മ മാത്യു തുടങ്ങിയവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."