HOME
DETAILS

ഗെയില്‍ പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രത്തിലൂടെ തന്നെ

  
backup
March 06 2017 | 20:03 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b5

മാള: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)യും കേരള വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ഗെയില്‍ പൈപ്പ് ലൈന്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെ. 500 മീറ്റര്‍ ദൂരപരിധിയില്‍ ജനവാസം ഇല്ലന്ന് ഉറപ്പു വരുത്തി വേണം പൈപ്പുകള്‍ സ്ഥാപിക്കേണ്ടതെന്ന  നിബന്ധന പാലിക്കാതെയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
1962 ലെ സെക്ഷന് 7 എ,ബി,സി വകുപ്പുകള്‍ പ്രകാരം ജനവാസ മേഖലയിലൂടെയോ ഭാവിയില്‍ ജനവാസ പ്രദേശമാകാന്‍ സാധ്യതയുള്ളിടത്തിലൂടെയോ പൈപ്പ് ലൈന്‍  സ്ഥാപിക്കാന്‍ പാടില്ല. ഈ ചട്ടം കാറ്റില്‍ പറത്തിയാണ് ഗ്രാമപഞ്ചായത്തുകളുടെ വീടുകളോട് ചേര്‍ന്ന് ഗ്യാസ് ലൈന്‍ കടന്നു പോകുന്നത്. കോഴി തുരുത്ത്, കണക്കന്‍ കടവ്, മടത്തുംപടി, എരട്ടപ്പടി, ചെന്തുരുത്തി, കൊമ്പത്തു കടവ് തുടങ്ങിയ ജനവാസ പ്രദേശങ്ങളിലൂടെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കൊച്ചി, കൂറ്റനാട്, മംഗലാപുരം, ബംഗ്ലളൂരു പൈപ്പ് ലൈന്‍ (കെ.കെ.എന്‍.ബി.) പദ്ധതിയാണ് ഈ പ്രദേശത്ത് കൂടി കടന്ന് പോവുന്നത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എല്‍.എന്‍.ജി. (പാചകവാതകമല്ല) കൊച്ചിയിലെ ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ലൂളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതിനാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. മംഗലാപുരം റിഫൈനറി ആന്റ്  പെട്രോകെമിക്കല്‌സ് ലിമിറ്റഡ്, കുതിരേമുഖ് അയേണ് ഓര്‍ കമ്പനി ലിമിറ്റഡ്, മഹാനദി കോള്‍ ഫീല്ഡ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ്  പദ്ധതിയെന്നാണ് രേഖകളിലുള്ളത്.
കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച  പദ്ധതിയായിരുന്നു ഇത്. എന്നാല്‍ അതിവേഗം പൂര്‍ത്തീകരിക്കാനാവില്ലെന്ന കാരണത്താലാണ്  കരമാര്‍ഗ്ഗം തന്നെ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പദ്ധതിയില്‍ 1114 കിലോ മീറ്റര്‍ ദൂരമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ ഭൂമിയില്‍ വൃക്ഷങ്ങള്‍ക്കോ  കിണര്‍ കുഴിക്കുന്നതിനോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. നേരത്തേ ഇത്തരം പദ്ധതി നടപ്പിലാക്കിയ കര്‍ണ്ണാടക, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ അപകട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഈ റിപ്പോര്‍ട്ടിലുണ്ട്. ജനങ്ങളുടെ ഭീതി ഒഴിവാക്കി പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago