ഭക്ഷണ വിലധന: വില നിയന്ത്രണ കമ്മിറ്റി രൂപീകരിക്കണമെന്ന്
പാലക്കാട്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഭക്ഷണവില ഉയര്‍ന്ന സാഹചര്യത്തില്‍ വിലനിയന്ത്രണ കമ്മിറ്റി രൂപീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
പറളി ഗ്രാമപഞ്ചായത്തിലെ പറളി കടവിന് സമീപമുള്ള തടയണയുടെ ചോര്‍ച്ച അടയ്ക്കുന്നതിന് ജലസേചനവകുപ്പിന് കത്ത് നല്‍കാനും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ ഇടപെടലുണ്ടാകുന്നതിനായി കത്ത് നല്‍കാനും യോഗത്തില്‍ ധാരണയായി.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തില്‍ തഹസില്‍ദാര്‍ പി. കാവേരിക്കുട്ടി, അഡീഷനല്‍ തഹസില്‍ദാര്‍ കെ. സുരേഷ് ,താലൂക്ക്തല ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."