സി.ഐക്ക് ജനകീയ സ്വീകരണം നല്‍കി
പെരുവെമ്പ്: കടുത്ത വരള്‍ച്ച നേരിട്ട പെരുവെമ്പ് പഞ്ചായത്ത് നിവാസികളുടെ ആവശ്യം മാനിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കിയ ചിറ്റൂര്‍ സി.ഐ ഹംസയ്ക്ക് ജനകീയ സീകരണം നല്‍കി.
കുടിവെള്ളത്തിന് വേണ്ടി ഇറിഗേഷന്‍ ഓഫിസിലേക്ക് ജനകീയ സമരം നടത്തുകയും വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ വരുകയും ചെയ്തിരുന്നു. ചിറ്റൂര്‍ പുഴ പദ്ധതി ഉദ്യോഗസ്ഥര്‍ക്കും തഹസിദാര്‍ക്കും സി.ഐക്കും ജില്ലാ കലക്ടര്‍ പെരുവെമ്പ് പഞ്ചായത്തിലെ 22000 ത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളത്തിനായി പറമ്പിക്കുളം ആളിയാര്‍ വെള്ളം രണ്ടു ദിവസത്തേക്ക് ഇടതുകര കനാലിലൂടെ നല്‍കാന്‍ ഉത്തരവ് ഇറക്കിയിരുന്നു.
പൊലിസ് സംരക്ഷണത്തില്‍ നടത്താനും സി.ഐക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. സംഭരിച്ച കമ്പാലത്തറ എരിയിലെ കുടിവെള്ളവിതരണത്തിന് പിന്തുണ നല്‍കിയ ജില്ലാ കലക്ടര്‍ക്കും ജലസേചന ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച് പൊലിസ് സംരക്ഷണത്തില്‍ ജലവിതരണം നടത്തിയ സി.ഐ ഹംസയെ പൊന്നാട നല്‍കി ആദരിച്ചു. പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, ആര്‍. വാസുദേവന്‍, കെ. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ശില്‍പ, ഭാഗ്യവതി, എന്‍. കൃഷ്ണന്‍, ഭുവനദാസ്, സി. അയ്യപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."