കുടിവെളള വിതരണം മുടങ്ങി; പ്രതിഷേധം ശക്തം
മണ്ണാര്‍ക്കാട്: വാട്ടര്‍ അതോറിറ്റി ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലുംപരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങിയത് പ്രതിഷേധത്തിന് കാരണമാവുന്നു.
കുന്തിപ്പുഴ പമ്പ് ഹൗസിലെ 50 എച്ച്.പിയുടെ പമ്പ് സെറ്റ് കേടുവന്നതാണ് പമ്പിങ് മുടങ്ങുന്നതിനും ജല വിതരണം തടസപ്പെടുന്നതിനും ഇടയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുന്നത് മൂലം ജനത്തിന് വെളളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. എന്നാല്‍ രണ്ട് ദിവസം മഴ മാറി നിന്നതോടെ നഗരത്തില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായിരിക്കുകയാണ്.
ഒരാഴ്ചയായിട്ടും കേടുവന്ന പമ്പ് സെറ്റ് ശരിയാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി വാട്ടര്‍ അതോറിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.
പ്രശ്‌നം പരിഹരിച്ച് കുടിവെളള വിതരണം പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.
കുടിവെളള വിതരണം അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ജനതാദള്‍ യുനൈറ്റഡ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."