മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയുടെ മരണം: വാര്‍ഡന്‍ അറസ്റ്റില്‍, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായി, പരാതിയുമായി നാട്ടുകാരും
പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്‌നേഹനിലയത്തിലെ അന്തേവാസി മര്‍ദ്ദനമേറ്റ് മരിച്ചെന്ന പരാതിയില്‍ വാര്‍ഡന്‍ മുഹമ്മദ് നബീലിനെ പൊലിസ് അറസ്റ്റ് ചെയ്തു. നബീല്‍ മരിച്ച സിദ്ദിഖിനെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്രം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുളള അന്തേവാസികള്‍ക്ക് പരിചരണം നല്‍കാന്‍ ആവശ്യമുളള അംഗീകാരമൊന്നും സ്ഥാപനത്തിനില്ലെന്നമാണ് കണ്ടെത്തല്‍. വരും ദിവസങ്ങളിലും പരിശോധന തുടരും.
അതേ സമയം അന്തേവാസിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സ്ഥാപനത്തിലേക്കു മാര്‍ച്ച് നടത്തി. സ്ഥാപനത്തിനെതിരെ ആരോപണവുമായി പരിസരവാസികളും രംഗത്തെത്തി.
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരികാവയവങ്ങളില്‍ പലയിടത്തും നീര്‍ക്കെട്ടുണ്ടായിരുന്നു. മര്‍ദ്ദനമേറ്റത് കാരണമാകാം ഇവയെന്നാണ് നിഗമനം. സ്‌നേഹനിലയത്തിലെ വാര്‍ഡനായ മുഹമ്മദ് നബീലിനെതിരെ നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ തൃത്താല പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."