മഴ ലഭിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിക്ക് ആശ്വാസത്തിന് വകയില്ല ചൂടിന്റെ കാഠിന്യം കാരണം വെള്ളം താഴോട്ട് പെട്ടെന്നു തന്നെ താഴുകയായിരുന്നു
ഷൊര്‍ണൂര്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ലഭിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിക്കും നാട്ടുകാര്‍ക്കും ആശ്വാസത്തിന് വകയില്ല. മഴ ലഭിച്ചെങ്കിലും ചൂടിന്റെ കാഠിന്യം കാരണം വെള്ളം താഴോട്ട് പെട്ടെന്നു തന്നെ താഴുകയായിരുന്നു.
അതേസമയം മലമ്പുഴ ഡാം തുറന്നുവെങ്കിലും വെള്ളം ഇനിയും ഷൊര്‍ണൂരില്‍ എത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വെള്ളം എത്തിയില്ല. വെള്ളം ശേഖരിക്കാനായി കൊച്ചിന് പാലത്തിനു സമീപം ഭാരതപ്പുഴയില്‍ ജെ.സി.ബി ഉപയോഗിച്ച് ചാലെടുക്കുകയായിരുന്നു.
പമ്പ് ഹൗസിന് അടുത്ത് നിര്‍മ്മിച്ചിരുന്ന താല്കാലിക തടയണയിലേക്ക് വെള്ളം എത്തിക്കാനാണ് ചാലെടുത്തത്. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കുടിവെള്ളം വിതരണം ചെയ്യാന്‍ അതോറിറ്റിക്ക് കഴിയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തുന്നതുമില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല സ്ത്രോതസുകളായ കിണറുകളും കുളങ്ങളും നവീകരിക്കാനുള്ള പദ്ധതികളൊന്നും നഗരസഭ അധികൃതര്‍ ചെയ്തു കാണുന്നില്ല. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കേ വിദ്യാര്‍ഥികള്‍ക്കുള്ള കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."