HOME
DETAILS
MAL
ഒരാഴ്ചക്കു ശേഷം വയോധികന്റെ മൂക്കില്‍നിന്ന് അട്ടയെ നീക്കം ചെയ്തു
backup
January 29 2019 | 04:01 AM
ഓമശ്ശേരി: വയോധികന്റെ മൂക്കില്‍ നിന്ന് ഒരാഴ്ചക്കു ശേഷം അട്ടയെ ജീവനോടെ പുറത്തെടുത്തു. കോടഞ്ചേരി സ്വദേശിയായ 61 വയസുകാരന്റെ മൂക്കില്‍ നിന്നാണ് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ ഇ.എന്‍.ടി സര്‍ജ്ജനായ ഡോ. സിബിന് അട്ടയെ പുറത്തെടുത്തത്. ഒരാഴ്ചയായി മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തുകയായിരുന്നു.
സംശയം തോന്നിയ ഡോക്ടര്‍ നേസല്‍ എന്‍ഡോസ്കോപ്പി ചെയ്യുകയും മൂക്കിനുള്ളില്‍ അട്ടയാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇതിനെ നീക്കം ചെയ്തു. പുഴയിലെ കുളിക്കിടയിലാവാം അട്ട മൂക്കില്‍ കയറിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."